തമിഴ് നടന് ഡാനിയല്‍ ബാലാജി അന്തരിച്ചു 48 വയസ്സായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ചെന്നൈയിലെ കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ശനിയാഴ്ച പുരസൈവാക്കത്തെ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും.
സൗത്ത് ഇന്ത്യന്‍ സിനിമാലോകം അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്. വൈവിധ്യമാര്‍ന്ന കഴിവുകള്‍ക്കും ആകര്‍ഷകമായ ഓണ്‍-സ്ക്രീന്‍ കരിഷ്മയ്ക്കും പേരുകേട്ട നടനായിരുന്നു ബാലാജി. വേട്ടയാട് വിളയാട്, വട ചെന്നൈ, മായവന് എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ അഭിനേതാവായിരുന്നു ഡാനിയല്‍ ബാലാജി.
1975ല്‍ ജനിച്ച ടി.സി ബാലാജി ടെലിവിഷനിലാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. ചിത്തി സീരിയലിലെ ഡാനിയേലായുള്ള ആദ്യ പ്രകടനം തന്നെ അദ്ദേഹത്തിന് വ്യാപകമായ അംഗീകാരം നേടിക്കൊടുത്തു.
തമിഴ്, മലയാളം, തെലുങ്ക്, കന്നട ചലച്ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രം ആകുന്നതിന് മുമ്പ് അദ്ദേഹം കമല്‍ഹാസന്റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തില്‍ യൂണിറ്റ് പ്രൊഡക്ഷന്‍ മാനേജറായിട്ടാണ് സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. ബ്ലാക്ക് എന്ന ചിത്രത്തിലാണ് മലയാള സിനിമയില്‍ ആദ്യമായി അഭിനയിച്ചത്. പിന്നീട് മോഹന്‍ലാല്‍ നായകനായ ഭഗവാന്, മമ്മൂട്ടി നായകനായ ഡാഡി കൂള്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
Recent Comments