ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിലുള്ള ഇന്നസെന്റ് പുരസ്കാരം ഇടവേള ബാബുവിന്. ഇരിങ്ങാലക്കുട എം.സി.പി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ വെച്ചായിരുന്നു ഇന്നസെന്റ് സ്മൃതി സംഗമവും പുരസ്കാര സമ്മേളനവും നടന്നത്. മന്ത്രി ആര്. ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്തു.
കലാലോകത്തിന് നല്കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തിയും സംഘാടകന്‍ എന്ന നിലയിലുള്ള സമഗ്ര സംഭാവനകളുമാണ് പ്രഥമ ഇന്നസെന്റ് പുരസ്കാരത്തിന് ഇടവേള ബാബുവിനെ അര്‍ഹനാക്കിയത്. ഇന്നസെന്റിനെ പോലെ മലയാള നടീനടന്മാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി അഹോരാത്രം പ്രയത്നിക്കുന്ന ഇടവേള ബാബു പ്രഥമ ജേതാവായത് അവാര്‍ഡിന്റെ പ്രസക്തി വിളിച്ചറിയിക്കുന്നു. ഇന്നസെന്റുമായി അടുത്ത സൗഹൃദം പുലര്‍ത്തിയ വ്യക്തി എന്ന നിലയിലും അമ്മയില്‍ ദീര്‍ഘകാലം ഒരുമിച്ച് പ്രവൃത്തിച്ചവര്‍ എന്ന നിലയിലും അവാര്‍ഡ് പ്രഖ്യാപനം കൂടുതല്‍ പ്രസക്തമാകുന്നു.
‘സ്വന്തമായ ശരീരഭാഷയും സംസാരശൈലിയും കൈമുതലായുള്ള, നാടിന്റെ നന്മകളെ ചേര്ത്ത്പിടിച്ച, സമൂഹത്തില്‍ ഒരു ബഹുമുഖ പ്രതിഭയായിരുന്നു ഇന്നസെന്റ്. പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് ആത്മിശ്വാസം പകരുന്ന വലിയ പ്രചോദനമാണ് ഇന്നസെന്റേട്ടന്റെ കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകം’ എന്നും മന്ത്രി ആര്.ബിന്ദു സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
ഇരിങ്ങാലക്കുട നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരിയാണ് അധ്യക്ഷത വഹിച്ചത്. ഇരിങ്ങാലക്കുട രൂപതാ മെത്രാന് മാര്‍ പോളി കണ്ണുക്കാടന്‍ അനുഗ്രഹ പ്രഭാഷണവും നടത്തി.മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്, ജനറല്‍ കണ്‍വീനര്‍ ഷാജന് ചക്കാലക്കല്‍, ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍, ജുനിയര്‍ ഇന്നസെന്റ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
Recent Comments