പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന സിനിമയാണ് അവരുടെ ദളപതിയുടെ മാസ്റ്റര്‍. വിജയ് ചിത്രങ്ങള്‍ എന്നും തീയേറ്ററിക്കല്‍ മാസ്സാണ്. അതുകൊണ്ടുതന്നെ തന്റെ പുതിയ സിനിമ ഒ.ടി.ടിയിലും മറ്റും, ഒട്ടേറെ വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുപോലും തീയേറ്ററില്തന്നെ പ്രദര്‍ശിപ്പിക്കണമെന്ന് വിജയ്ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു. സൂര്യയെപ്പോലെയുള്ള മാസ്സ് ഹീറോയുടെ സിനിമപോലും ഒ.ടി.ടിയില്‍ റിലീസ് ചെയ്തിട്ടും വിജയ് തന്റെ നിലപാടില്‍ തന്നെ ഉറച്ചുനിന്നു. മക്കള്‍ ശെല്വന് വിജയ് സേതുപതിയും ഒപ്പം ചേര്‍ന്നപ്പോള്‍ മാസ്റ്ററിന്റെ മാസ്സ് വാല്യു ഇരട്ടിയായി.
പൊങ്കലിന് റിലീസ് ചെയ്യാനാണ് മാസ്റ്ററിന്റെ അണിയറക്കാര്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ 50 ശതമാനം സീറ്റുകള്‍ മാത്രമാണ് തീയേറ്ററുകളില്‍ പ്രേക്ഷകര്‍ക്കുവേണ്ടി തമിഴ്നാട് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. എന്നാല്‍ തന്റെ സിനിമയ്ക്ക് സാധാരണപോലെതന്നെ സീറ്റുകളെല്ലാം അനുവദിക്കണമെന്ന് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായ എടപ്പാടി പളനിസാമിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഒരുപക്ഷേ സര്‍ക്കാര്‍ ഇതിനെക്കുറിച്ച് വിലയിരുത്താന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചേക്കും.
ഇതിനിടെ മന്ത്രിയായ കടമ്പൂര് രാജു മാസ്റ്ററിന്റെ അണിയറക്കാരോട് 50 ശതമാനം സീറ്റില്‍തന്നെ ചിത്രം റിലീസ് ചെയ്യാനും ദിവസേനയുള്ള പ്രദര്‍ശനങ്ങളുടെ എണ്ണം കൂട്ടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തമിഴ്, കന്നഡ, തെലുങ്ക്, മലയാളം, ഹി്ന്ദി എന്നീ ഭാഷകളില്‍ ഒരേസമയം ലോകമെമ്പാടും റിലീസ് ചെയ്യാനാണ് മാസ്റ്ററിന്റെ അണിയറക്കാര്‍ ശ്രമിക്കുന്നത്. വിജയ് യുടെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ റിലീസാവണം മാസ്റ്ററിന്റേത് എന്നവര്‍ കണക്കുകൂട്ടുന്നു. ഏതായാലും സിനിമയുടെ റിലീസ് ഡേറ്റ് എത്രയും പെട്ടെന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന് പ്രതീക്ഷിക്കാം.
Recent Comments