ഇലക്ഷന് പ്രചരണങ്ങളുടെ തിരക്കിലാണ് സുരേഷ് ഗോപി. നിലവില്‍ കുടുംബയോഗങ്ങളിലാണ് അദ്ദേഹം പങ്കെടുത്തുകൊണ്ടിരിക്കുന്നത്. ഇന്ന് വൈകുന്നേരം ചെട്ടിയങ്ങാടി ഹനഫിസുന്നത്ത് ജമാഅത്ത് പള്ളിയിലായിരുന്നു അദ്ദേഹത്തിന്റെ ഇലക്ഷന് പ്രചരണ പരിപാടി പ്ലാന്‍ ചെയ്തത്. കൃത്യസമയത്ത് തന്നെ സുരേഷ് ഗോപി അവിടെയെത്തി. പ്രാര്ത്ഥനാമുകരിതമായിരുന്നു ആ നേരം പള്ളിക്കകം.
പള്ളിയില്‍ എത്തിയ അദ്ദേഹത്തെ ഭാരവാഹികള്‍ സ്വീകരിച്ച് അകത്തേയ്ക്ക് കൊണ്ട് പോയി. പള്ളിയിലേക്ക് കടക്കുന്നതിന് മുമ്പായി പാദരക്ഷകള്‍ ഊരിമാറ്റി. കൈയും കാലും കഴുകി ശുദ്ധിയാക്കി. പ്രാര്‍ത്ഥനാനിരതരായ വിശ്വാസികള്‍ പള്ളിക്കകം മുഴുവനുമുണ്ടായിരുന്നു. ആ സമയം ഭാരവാഹികള്‍ക്കൊപ്പം അദ്ദേഹം പ്രാര്‍ത്ഥനയോടെ നിലകൊണ്ടു. നോമ്പുതുറ വിഭവങ്ങള്‍ പള്ളി അധികാരികള്‍തന്നെ ഒരുക്കിയിരുന്നു. നോമ്പുതുറയുടെ ഭാഗമായി അതില്‍ പങ്കുകൊണ്ടു. ജീരകക്കഞ്ഞിയാണ് അദ്ദേഹം കുടിച്ചത്.
തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണെങ്കിലും ഭക്തിയുടെ അന്തരീക്ഷത്തില്‍ വോട്ട് ചോദിക്കുന്ന കാര്യങ്ങളൊന്നും അദ്ദേഹം ചെയ്തില്ല. കേന്ദ്ര മന്ത്രിയായിട്ട് വീണ്ടും കാണാന്‍ ഇടവരട്ടെ എന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞപ്പോള്‍ രാഷ്ട്രീയത്തോടൊപ്പം തന്നെ തന്റെ തൊഴിലിടമായ സിനിമയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. അല്‍പ്പനേരം അവര്‍ക്കൊപ്പം വീണ്ടും ചെലവഴിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്. മടങ്ങുന്നതിനുമുമ്പ് എല്ലാവര്ക്കും ഈദ് ആശംസകള്‍ നേരാനും അദ്ദേഹം മറന്നില്ല.
Recent Comments