ടെസ്ല ഇലക്ട്രിക് കാറിന്റെ ഏറ്റവും ജനപ്രിയ വേരിയന്റായ മോഡല്‍ 3 സ്വന്തമാക്കിയിരിക്കുകയാണ് നടന് മനോജ് കെ. ജയന്. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് കരുതി, പക്ഷെ നടന്നു എന്നാണ് കാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മനോജ് കെ. ജയന് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇന്ന് രാവിലെ നാട്ടിലേക്ക് മടങ്ങി എത്തിയതിന് ശേഷം പുതിയ കാറിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ മനോജ് കെ. ജയനെ വിളിച്ചിരുന്നു.
‘2017 മുതല്‍ തന്നെ പലരും ഇന്ത്യയില്‍ ടെസ്ല കാര്‍ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. അക്കൂട്ടത്തില്‍ സിനിമയിലെ മുന്‍നിരയിലെ സെലിബ്രിറ്റികളുമുണ്ടായിരുന്നു. ഓണ്‍ലൈനായി ബുക്കിങ്ങ് ചെയ്യാം എന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും എന്തുകൊണ്ടോ നടന്നില്ല. മോസ്റ്റ് ഇന്നൊവേറ്റഡ് കാര്‍ എന്ന നിലയില്‍ ടെസ്ല സ്വന്തമാക്കാന്‍ എനിക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇന്ത്യയില്‍ ഇറങ്ങാത്ത സ്ഥിതിക്ക് ആ മോഹം ഒരു മരീചികയായി തുടരുകയായിരുന്നു. ഈ അടുത്ത് ഞാന്‍ ലണ്ടനില്‍ പോയിരുന്നു. എന്റെ വൈഫ് അവിടെയാണ് ജോലി ചെയ്യുന്നത്. എന്റെ മകന് അവിടെ നിന്നാണ് പഠിക്കുന്നത്. ലണ്ടനില്‍ ടെസ്ല കാറുകള്‍ വളരെ സുലഭമാണ്. ദീര്‍ഘ നാളത്തെ സ്വപ്നം അങ്ങനെ സഫലമായി.’ മനോജ് കെ. ജയന് തുടര്‍ന്നു.
‘ഞങ്ങള്‍ താമസിക്കുന്ന എയ്ല്സ്ബറിയില്നിന്ന് മില്‍ട്ടണ്‍ കെയിന്‍സ് എന്ന ടൗണ്ഷിപ്പിലേക്കായിരുന്നു ആദ്യ ഡ്രൈവ്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ റൂം തുറക്കാന്‍ ഉപയോഗിക്കുന്ന കാര്‍ഡ് പോലെയാണ് ടെസ്ലയുടെയും കീ. കാറിനുള്ളില്‍ കയറി ഡ്രൈവ് മോഡില്‍ ഇട്ടുകഴിഞ്ഞാല്‍ പിന്നെ വളരെ സുഖകരമായ യാത്രയാണ്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ വേഗത കൈവരിക്കാനുള്ള കഴിവും ഈ കാറിനുണ്ട്. വൈകാതെ തന്നെ ഇന്ത്യയിലേക്കും ടെസ്ല വാഹനങ്ങള്‍ എത്തും എന്ന് പ്രതീക്ഷിക്കുന്നു.’ എന്ന് മനോജ് കെ ജയന് പറഞ്ഞു.
Recent Comments