അഭിനയിക്കുന്ന സിനിമകളെക്കാള്‍ അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്. ശ്രീനിവാസന് ആശുപത്രിയിലായിരുന്ന സമയത്ത് ധ്യാനിന്റെ അഭിമുഖങ്ങള്‍ കണ്ട് ചിരിക്കുമായിരുന്നു എന്ന് നേരത്തെ വിനീത് ശ്രീനിവാസന് പറഞ്ഞിരുന്നു. ധ്യാനിന്റെ അഭിമുഖം കണ്ട് ശ്രീനിവാസന് വഴക്ക് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ധ്യാന്‍ പറഞ്ഞ ഉത്തരം ഇപ്പോള്‍ വൈറലാവുകയാണ്.
‘ഞാന്‍ പറഞ്ഞത് വെച്ച് ചീത്ത വിളിക്കുന്ന ഒരാളൊന്നുമല്ല പുള്ളി (ശ്രീനിവാസന്). അങ്ങനെയാണെങ്കില്‍ നാട്ടുകാര്‍ മൊത്തം ഫോണ്‍ വിളിച്ച് ചീത്ത പറയേണ്ട കാര്യങ്ങള്‍ പുള്ളി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഞാന്‍ അച്ഛന്റെ ഒരു വീഡിയോ കണ്ടു.’ ധ്യാന്‍ തുടര്‍ന്നു.
‘അച്ഛന് ചെന്നൈയിലുണ്ടായിരുന്ന സമയത്തെ അനുഭവങ്ങള്‍ പറയുകയായിരുന്നു അതില്‍. മമ്മൂട്ടി അങ്കിളിന്റെ കയ്യില്‍ കാശുണ്ട്. മമ്മൂട്ടി അങ്കിളിന്റെ കൂടെ പോയിക്കഴിഞ്ഞാല്‍ ഫുഡ് ഫ്രീ ആണ്. ഫുഡ് ഇങ്ങനെ കിട്ടിക്കൊണ്ടേയിരിക്കും. പിന്നെ കാശ് ചോദിച്ചാല്‍ ചിലപ്പോള്‍ അതും തരും. അവന് തന്നില്ലെങ്കില്‍ ഞാന്‍ ചോദിച്ചു വാങ്ങുമെന്നാണ് അച്ഛന് ആ വീഡിയോയില്‍ പറയുന്നത്.’
‘അതേ ആറ്റിറ്റിയൂഡ് ആണല്ലോ എനിക്കും കിട്ടുക. അതേ അച്ഛന്റെ മകന്. അതേ ചോരയല്ലേ. അതിന് താഴത്തെ കമന്റ് വായിക്കുമ്പോള്‍ കാണുന്നത് ഇപ്പോള്‍ മനസിലായി ധ്യാന്‍ എന്താ ഇങ്ങനെയായതെന്ന്, ധ്യാനിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നൊക്കെയാണ്. ഫുള്‍ സപ്പോര്‍ട്ട് എനിക്കായിരുന്നു.’ ധ്യാന്‍ പറഞ്ഞു.
Recent Comments