രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ട്രെയിലര്‍ പുറത്ത്. രാജേഷ് മാധവനും ചിത്രാ നായരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. മേയ് 16ന് ചിത്രം തിയറ്ററിലെത്തും.
‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ സ്പിന്‍ ഓഫാണ് ചിത്രം. ചിത്രത്തിലെ കഥാപാത്രങ്ങളായിരുന്ന സുരേശനും സുമലതയും പ്രേക്ഷക ശ്രദ്ധ നേടിയതിനു പിന്നാലെയാണ് ഇവരുടെ പ്രണയ കഥ പറഞ്ഞുകൊണ്ടുള്ള സിനിമ ഒരുങ്ങുന്നത്. കൊഴുമ്മേല്‍ രാജീവനായി കുഞ്ചാക്കോ ബോബന് ഇത്തവണ എത്തുന്നത് ഞാന്‍ ഗന്ധര്വ്വന് സിനിമയെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള എല്‍.ഇ.ഡി ലൈറ്റുകളും തലയില്‍ വെച്ചുകൊണ്ടാണ്. സുരേശന്റെയു സുമലതയുടെയും പ്രണയകഥയില്‍ ഗന്ധര്‍വ്വന്റെ സ്ഥാനമാണോ രാജീവനുള്ളതെന്ന സംശയം ട്രെയ്ലര് ഉണര്‍ത്തുന്നു.
ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിര്‍മാതാക്കള്‍. രതീഷ് ബാലകൃഷ്ണ പൊതുവാള്, ജെയ് കെ., വിവേക് ഹര്ഷന് എന്നിവരാണ് സഹ നിര്‍മാതാക്കള്‍. സബിന്‍ ഊരാളുക്കണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
Recent Comments