ജയസൂര്യ, സംയുക്താമേനോന്‍, സ്നേഹ പാലിയേരി എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളാകുന്ന പ്രജേഷ് സെന്നിന്റെ വെള്ളം റിലീസിന് തയ്യാറായി. സെന്‍സറിംഗ് പൂര്‍ത്തിയായ വെള്ളത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്കി തീയേറ്ററുകള്‍ തുറക്കുമ്പോള്‍ വെള്ളം പ്രദര്‍ശനത്തിന് തയ്യാറാണെന്ന് നിര്‍മ്മാതാക്കളില്‍ ഒരാളായ ജോസ്കുട്ടി മഠത്തില്‍ പറഞ്ഞു.
മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ വെള്ളത്തിലൂടെ അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായും സിങ്ക് സൗണ്ടായി ചിത്രീകരിച്ച സിനിമയാണ് വെള്ളം. ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സെന്‍ട്രല്‍ പിക്ച്ചേഴ്സ് വിതരണം ചെയ്യുന്ന സിനിമയില്‍ സിദ്ദിഖ്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂര്‍, ജിന്‍സ് ബാസ്ക്കര്‍ തുടങ്ങിയവര്‍ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു.
സര്‍ക്കാര്‍ തീയേറ്ററുകള്‍ തുറക്കാന്‍ അനുവദിക്കുന്ന ഘട്ടത്തില്‍തന്നെ വെള്ളം റിലീസ് ചെയ്യാന്‍ ഒരുക്കമാണെന്ന് അണിയറക്കാര്‍ അഭിപ്രായപ്പെട്ടു.
Recent Comments