തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി ശോഭന എത്തുന്നു. നടി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കിക്കുശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. 2004 ല്‍ റിലീസ് ചെയ്ത മാമ്പഴക്കാലത്തിനുശേഷം ഇരുവരും നായികാനായകന്മാരായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
‘പുതിയ സിനിമയ്ക്കായി സൂപ്പര്‍ എക്സൈറ്റഡ് ആണ്. നാല് വര്‍ഷങ്ങള്‍ക്കുശേഷം മലയാളസിനിമയിലേയ്ക്ക് തിരിച്ചെത്തുകയാണ്. താനും മോഹന്‍ലാലും ഒന്നിച്ചുള്ള 56-ാമത്തെ ചിത്രമാണിത്.’ നടി ശോഭന വ്യക്തമാക്കി.
View this post on Instagram
ഏറെ പ്രേക്ഷകശ്രദ്ധ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിനുശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. (മോഹന്‍ലാലിന്റെ 360-മത് ചിത്രം). ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. സാധാരണ മനുഷ്യരുടെയും അവരുടെ ജീവിതത്തെ കേന്ദ്രീകരിച്ചൊരുക്കുന്ന സിനിമയാകുമിത്. ഒരു ഇടവേളയ്ക്കുശേഷമാ
ണ് മോഹന്‍ലാല്‍ ഒരു റിയലിസ്റ്റിക് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
രജപുത്രയുടെ 14-ാമത് ചിത്രമാണിത്. കെ.ആര്. സുനിലിന്റേതാണ് കഥ. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് പട്ടണം റഷീദ്, കോസ്റ്റിയൂം ഡിസൈന്‍ സമീറ സനീഷ്, നിര്‍മ്മാണനിര്‍വ്വഹണം ഡിക്സന് പൊടുത്താസ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.
ഏപ്രില്‍ മൂന്നാം വാരത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. റാന്നിയും തൊടുപുഴയുമാണ് പ്രധാന ലൊക്കേഷനുകള്‍. പി.ആര്.ഒ. വാഴൂര്‍ ജോസ്.
Recent Comments