കിരണ്‍ നാരായണന് തിരക്കഥയെഴുതി സംയവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ്
കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് ആരംഭിച്ചു. ബിരിയാണി കിസ്സ എന്ന ചിത്രത്തിനു ശേഷം കിരണ്‍ നാരായണന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൂപ്പര്‍ നാച്വറല്‍ കഥാപാത്രങ്ങളെ ആരാധിക്കുന്ന നാലു കുട്ടികളും അവര്‍ക്ക് താങ്ങും തണലുമാകുന്ന ഒരു ചെരുപ്പക്കാരന്റേയും ആത്മബന്ധത്തിന്റെ കഥയാണ് നര്‍മ്മത്തിലൂടെ ചിത്രം പറയുന്നത്. ലളിതമായി നടന്ന പൂജാ ചടങ്ങില്‍ വിഷ്ണു ഉണ്ണികൃഷ്ണന് ഫസ്റ്റ് ക്ലാപ്പു നല്‍കിക്കൊണ്ടാണ് ചിത്രത്തിന് തുടക്കമായത്.
ആദ്യ രംഗത്തില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണനും ബാലതാരങ്ങളായ ശ്രീപത് യാന്‍ (മോളികപ്പുറം ഫെയിം) ആദിശേഷ്, വിസാദ് കൃഷ്ണന്, ധ്യാന്‍ നിരഞ്ജന് എന്നിവരുമാണ് അഭിനയിച്ചത്. സൂപ്പര്‍ നാച്വറല്‍ കഥാപാത്രങ്ങളെ മനസ്സില്‍ ആരാധിക്കുന്ന നാലു കുട്ടികള്‍ പുളി, ഇയാന്‍ ഹര്ഷന്, മെഹ്ഫില്‍, എന്നിവരാണിവര്‍. അത്തരത്തിലൊരു കഥാപാത്രത്തെ കേന്ദ്രമാക്കി ഒരു സിനിമ നിര്‍മ്മിക്കണമെന്നാഗ്രഹിച്ചു നടക്കുകയാണിവര്‍. തങ്ങള്‍ക്ക് അസാധ്യമായ കാര്യങ്ങള്‍ ചെയ്യാനിറങ്ങിത്തിരിച്ച കുട്ടികള്‍ക്ക് മുന്നില്‍ പ്രിയേഷ് എന്ന നാട്ടിലെ ഒരു ചെറുപ്പക്കാരന് കടന്നു വരുന്നു’പ്രിയേഷിന്റെ കടന്നുവരവോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ കിരണ്‍ നാരായണന് അവതരിപ്പിക്കുന്നത്” ഇവിടെ കുട്ടികളുടെ ഈ ആഗ്രഹം നടക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കുടിയാണ് ഈ ചിത്രം. കുട്ടികളേയും, കുടുംബണളേയും ഏറെ ആകര്‍ഷിക്കും വിധത്തിലാണ് ഈ ചിത്രത്തിന്റെ അവതരണം. വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രിയേഷിനെ അവതരിപ്പിക്കുന്നത്.
ലാലു അലക്സ്, സാജു നവോദയാ ,വിജിലേഷ്, ബിനു തൃക്കാക്കര, അനീഷ് ജി. മേനോന്, ആദിനാട് ശശി, രാജേഷ് അഴീക്കോടന്‍, സുരേന്ദ്രന് പരപ്പനങ്ങാടി, അഞ്ജലി നായര്‍, ഷൈനി സാറാ, അര്‍ഷ, സൂസന് രാജ് കെ.പി.ഏ.സി, ആവണി, എന്നിവരും പ്രധാന താരങ്ങളാണ്. കൈതപ്രത്തിന്റെ വരികള്‍ക്ക് രഞ്ജിന് രാജ് ഈണം പകര്‍ന്നിരിക്കുന്നു. ഫൈസല്‍ അലി ഛായാഗ്ദഹണവും അയൂബ് ഖാന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. താര കാരാ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കുന്ദമംഗലം, മുക്കം എന്നീ ഭാഗങ്ങളിലായി പൂര്‍ത്തിയാകും. പി.ആര്.ഒ. വാഴൂര്‍ ജോസ്, ഫോട്ടോ ശാലു പേയാട്.
Recent Comments