മോഹന്‍ലാലും ശോഭനയും നീണ്ട ഇടവേളക്കുശേഷം ഒരുമിക്കുന്ന അസുലഭമൂഹൂര്‍ത്തത്തിന് ഇന്ന് വേദിയൊരുങ്ങി. പുതുതലമുറയിലെ ശ്രദ്ധേയനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു ഈ അപൂര്‍വ്വ കോമ്പിനേഷന്‍ ഒത്തുചേര്‍ന്നത്.
രജപുത്രയുടെ ബാനറില്‍ എം. രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രീകരണത്തിന് മുന്നോടിയായി നടന്ന ലളിതമായ പൂജാച്ചടങ്ങില്‍ തരുണ്‍ മൂര്‍ത്തിയുടെ പിതാവ് മധുമൂര്‍ത്തി സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. രഞ്ജിത്തിന്റെ മകള്‍ അവന്തിക ഫസ്റ്റ് ക്ലാപ്പും നല്കി.
സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഷണ്മുഖം
ഭാര്യയും മക്കളുമുള്ള അദ്ധ്വാനിയായ ഒരു ഡ്രൈവറാണ്. കുട്ടംബത്തെ ഏറെ സ്നേഹിക്കുന്ന ഗൃഹനാഥന്. നാട്ടുകാര്‍ക്കും അവന് പ്രിയപ്പെട്ടവനാണ്. ഷണ്മുഖത്തിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ബിനു പപ്പു, ഫര്ഹാന് ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കഥ കെ.ആര്. സുനില്‍, തിരക്കഥ തരുണ്‍ മൂര്‍ത്തി, കെ.ആര്. സുനില്‍, സംഗീതം ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം ഷാജികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, മേക്കപ്പ് പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈന്‍ സമീരാസനീഷ്, കോ-ഡയറക്ടര്‍ ബിനു പപ്പു, പ്രൊഡക്ഷന്‍ മാനേജര്‍ ശിവന് പൂജപ്പുര, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് രാജേഷ് മേനോന്, പ്രൊഡക്ഷന്‍ കണ്ട്രോളര് ഡിക്സന് പൊടുത്താസ്,
രജപുത്രാ റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. പി.ആര്.ഒ. വാഴൂര്‍ ജോസ്, ഫോട്ടോ അമല്‍.
Recent Comments