തമിഴ് പിന്നണി ഗായിക ഉമ രമണന് അന്തരിച്ചു. 72 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ വെച്ച് ഇന്നലെയായിരുന്നു അന്ത്യം.
1977ല്‍ ‘ശ്രീകൃഷ്ണലീല’ എന്ന ഗാനത്തിലൂടെയാണ് ഉമ പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് ‘നിഴല്‍കള്‍’ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തില്‍ ഒരുക്കിയ ‘പൂങ്കതവേ.. താഴ് തിറവായ്…” എന്ന ഗാനമാണ് ശ്രദ്ധയമായത്. ഇളയരാജയ്ക്കൊപ്പം 200 ലധികം ഗാനങ്ങളില്‍ പാടിയിട്ടുണ്ട്.
ഗായകന് എ വി രമണനാണ് ഉമയുടെ ഭര്‍ത്താവ്. വിജയ് യുടെ തിരുപ്പാച്ചിയിലെ കണ്ണും കണ്ണും താന്‍ കലന്താച്ച് എന്ന ഗാനമാണ് അവസാനം പാടിയത്.
Recent Comments