വിഖ്യാതമായ ദാദ സാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള ജൂറി പുരസ്കാരം രാഗേഷ് നാരായണന്. വിവിധ മേളകളില്‍ അംഗീകാരം നേടിയ മലയാള ചിത്രം ‘തണുപ്പി’ന്റെ സംവിധായകനാണ് രാഗേഷ്. ഡല്‍ഹിയില്‍വച്ച് നടന്ന ചടങ്ങില്‍ പുരസ്കാരം ഏറ്റുവാങ്ങി. ഇന്‍ഡോ- ഫ്രഞ്ച് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവല്‍, കൊല്‍ക്കത്ത ബ്ലൂ ബേര്‍ഡ് ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ ‘തണുപ്പ്’ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മനുഷ്യന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം പ്രമേയമാക്കിയ സിനിമ അനു അനന്തന്, ഡോ. ലക്ഷ്മി എന്നിവരാണ് നിര്‍മ്മിച്ചത്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments