മജു സംവിധാനം ചെയ്ത ‘പെരുമാനി’ തിയറ്റര്‍ റിലീസ് ചെയ്തു. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. പെരുമാനീലെ കവലയില്‍ സ്ഥാപിച്ച നോട്ടീസ് ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ട ഒരു നോട്ടീസ്, ആ നോട്ടിസിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ക്കിടയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ പെരുമാനീലെ മനുഷ്യരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തെ നയിക്കുന്നത്. വേറിട്ട ദൃശ്യാവിഷ്ക്കാരത്തോടെ എത്തിയ ചിത്രത്തിന്റെ തിരക്കഥ മജു തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവുന്നത് ഒരു സാങ്കല്പിക ലോകത്തേക്കാണ്. ചിത്രത്തിന്റെ കഥയും ചിത്രത്തിലെ കഥാപാത്രങ്ങളും വേറിട്ട് നില്ക്കുന്നതിനാല് പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം. ഗോപി സുന്ദറിന്റെ സംഗീതം സിനിമയുടെ മാറ്റ് കൂട്ടുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന് എന്നിവരുടെ അഭിനയവും സിനിമയെ മികച്ചതാക്കുന്നു. നായികമാരായെത്തിയ ദീപ തോമസും രാധിക രാധാകൃഷ്ണനും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. മനേഷ് മാധവന് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ജോയല്‍ കവിയാണ് കൈകാര്യം ചെയ്തത്. സാങ്കേതിക വശങ്ങള് വളരെ പക്വതയോടെ കൈകാര്യം ചെയ്ത ഇവര്‍ മികച്ചൊരു വിഷ്വല്‍ ട്രീറ്റാണ് സമ്മാനിച്ചിരിക്കുന്നത്.
പ്രേക്ഷക-നിരൂപക പ്രശംസ നേടിയ സണ്ണി വെയ്ന്‍-അലന്‍സിയര്‍ ചിത്രം ‘അപ്പന്’ന് ശേഷം മജു സംവിധാനം ചെയ്ത സിനിമയാണ് ‘പെരുമാനി’. ഫിറോസ് തൈരിനിലാണ് നിര്‍മ്മാതാവ്. യൂന്‍ വി മൂവീസും മജു മൂവീസും ചേര്‍ന്ന് അവതരിപ്പിച്ച ചിത്രം സെഞ്ച്വറി ഫിലിംസാണ് വിതരണത്തിനെത്തിച്ചത്.
എക്സിക്യൂട്ടീവ് പ്രൊഡ്യുസേര്‍സ്: സഞ്ജീവ് മേനോന്, ശ്യാംധര്‍, സൗണ്ട് ഡിസൈന്‍: ജയദേവന് ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിന് പെരാരി, സുഹൈല്‍ കോയ, പ്രൊജക്ട് ഡിസൈനര്‍: ഷംസുദീന്‍ മങ്കരത്തൊടി, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടര്‍: അനീഷ് ജോര്‍ജ്, അസോസിയേറ്റ് ഡയറക്ടേര്‍സ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാന്, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍: അനൂപ് കൃഷ്ണ, ഫിനാന്‍സ് കണ്ട്രോളര്: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥന് അരവിന്ദ്, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയര്‍ എഫ് എക്സ്, കളറിസ്റ്റ്: രമേശ് അയ്യര്‍, ആക്ഷന്‍: മാഫിയ ശശി, സ്റ്റില്‍സ്: സെറീന് ബാബു, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷന്‍: സെഞ്ചുറി ഫിലിംസ്, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
Recent Comments