മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സുരാജ് വെഞ്ഞാറമൂടിന് നേടിക്കൊടുത്ത വികൃതിക്കുശേഷം എംസി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മീശ. മീയ്ക്കുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നതും സംവിധായകനാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ 16 ന് എറണാകുളത്ത് ആരംഭിക്കും. വാഗമണാണ് മറ്റൊരു ലൊക്കേഷന്‍.
കതിര്, ഷൈന്‍ ടോം ചാക്കോ, ഹക്കീം ഷാ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മദയാനൈ കൂട്ടം, പരിയേരും പെരുമാള്‍, ബിഗില്‍, വിക്രം വേദ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടനാണ് കതിര്. കതിര് ആദ്യമായി അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണ് മീശ.
ആണുങ്ങളുടെ ഈഗോ ചര്‍ച്ച ചെയ്യുന്ന ഒരു ചിത്രമായിരിക്കും മീശ. കതിരും ഷൈനും ഹക്കീം ഷായുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് ടച്ചുള്ള കഥാപാത്രമായതുകൊണ്ടുതന്നെയാണ് കതിരിനെത്തേടി സംവിധായകന് എംസി ജോസഫ് ചെന്നൈയില്‍ എത്തിയതും.
‘കഥയും കഥാപാത്രവും കതിരിന് ഇഷ്ടമായി. മലയാള സിനിമയില്‍ അഭിനയിക്കാനായതിന്റെ എക്സൈറ്റ്മെന്റും ഉണ്ട്. വികൃതിയില്‍ സുരാജിന്റെയും സൗബിന്റെയും മത്സര പ്രകടനമാണ് കാണാനായതെങ്കില്‍ മീശയില്‍ ഇവര്‍ മൂന്നു പേരുമാണ് മാറ്റുരയ്ക്കാന്‍ പോകുന്നത്.’ സംവിധായകന് എംസി ജോസഫ് പറഞ്ഞു.
എ.എച്ച്.സി പ്രൊഡക്ഷന്റെ ബാനറില്‍ സജീര്‍ ഗഫൂറാണ് മീശ നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സുരേഷ് രാജന്. സംഗീതം സൂരജ് എസ് കുറുപ്പ്, എഡിറ്റര്‍ മനോജ്, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ പ്രവീണ്‍ ബി. മേനോന്, കലാസംവിധാനം മഹേഷ്, കോസ്റ്റിയൂംസ് സമീറാ സനീഷ്, പി.ആര്.ഒ. എ.എസ്. ദിനേശ്.
Recent Comments