രാജേഷ് മാധവനെയും ചിത്ര എസ്. നായരെയും കേന്ദ്രകഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്ത സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ ഇന്നലെയാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
രാജേഷ് മാധവന് നായകനായ ആദ്യസിനിമ തീയേറ്ററിലെത്തുമ്പോള്‍ നടന് ആശംസകള്‍ നേര്‍ന്ന് പ്രതിശ്രുത വധു ദീപ്തി കാരാട്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെ.
View this post on Instagram
‘ഇന്ന് ശരിക്കും ഒരു വലിയ ദിവസമാണ്. ഉയര്‍ച്ച താഴ്ചകളിലൂടെയുള്ള, സന്തോഷത്തില്‍നിന്ന് നിരാശയിലേയ്ക്കുള്ള നിങ്ങളുടെ യാത്രയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. സുരേശനാകാന്‍ നിങ്ങള്‍ കാണിച്ച അര്‍പ്പണബോധവും കഠിനാധ്വാനവും ഞാന്‍ കണ്ടു. ഒരു അസോസിയേറ്റ് ഡയറക്ടര്‍ എന്ന നിലയിലും നിങ്ങളുടെ പങ്കാളി എന്ന നിലയിലും അതിന് സാക്ഷിയായി സെറ്റില്‍ ഞാനുണ്ടായിരുന്നു. എനിക്ക് നിന്നെയോര്‍ത്ത് അഭിമാനിക്കാതിരിക്കാന്‍ വയ്യ. എന്റെ ഹൃദയം അഭിമാനത്താല്‍ വീര്‍പ്പുമുട്ടുന്നു. നിങ്ങള്‍ ചെയ്ത എല്ലാ ത്യാഗങ്ങളുടെയും പരിശ്രമങ്ങളുടെഉം ഫലമാണ് ഈ ദിവസം. നിങ്ങള്‍ക്ക് വിജയമല്ലാതെ മറ്റൊന്നും നേരാനാവില്ല! എന്റെ സുരേഷിനും അവന്റെ ഹൃദയമായ പ്രണയകഥയ്ക്കും ആശംസകള്‍.’ ദീപ്തി കുറിച്ചു.
രജീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട്, സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാള്‍ കൂടിയാണ് ദീപ്തി.
കാസര്‍കോട് കൊളത്തൂര്‍ സ്വദേശിയായായ രാജേഷ് മാധവന് സനല്‍ അമന്റെ അസ്തമയംവരെ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിട്ടാണ് സിനിമാപ്രവേശനം. തിരക്കഥാ എഴുത്തില്‍ താല്‍പ്പര്യമുള്ള രാജേഷും സുഹൃത്ത് രവി ശങ്കറും ദിലീഷ് പോത്തനരികില്‍ കഥ പറയാന്‍ ചെന്നതാണ് വഴിത്തിരിവായത്. അങ്ങനെ ദിലീഷ് പോത്തന് സംവിധാനം നിര്‍വ്വഹിച്ച ഫഹദ് ചിത്രം മഹേഷിന്റെ പ്രതികാരത്തില്‍ ഒരു ചെറിയ വേഷം ചെയ്ത് അഭിനയരംത്ത് അരങ്ങേറ്റം കുറിച്ചു. പിന്നീട് ദിലീഷിന്റെ തന്നെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തു.
Recent Comments