2024 ലെ ലോക് സഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കങ്കണ റണാവത്ത് ചിത്രം എമര്‍ജന്‍സിയുടെ റിലീസ് നീട്ടിവെച്ചുവെന്ന് റിപ്പോര്‍ട്ട്. ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്.
നിലവില്‍ താരം ഹിമാചല്‍ പ്രദേശിലെ മാണ്ഡി ലോക് സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് കങ്കണ ഭാരതീയ ജനതാ പാര്‍ട്ടിക്കുവേണ്ടി മത്സരരംഗത്തുണ്ട്. രാഷ്ട്രീയപരമായ കാര്യങ്ങളാലാണ് സിനിമയുടെ റിലീസ് മാറ്റിവെച്ചത്.
View this post on Instagram
കങ്കണയുടെ നിര്‍മ്മാണ കമ്പനിയായ മണികര്‍ണിക ഫിലിംസ് സോഷ്യല്‍ മീഡിയയില്‍ റിലീസ് മാറ്റിവച്ച വാര്‍ത്ത പങ്കുവച്ചു. പുതിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രൊഡക്ഷന്‍ ഹൗസ് അറിയിച്ചിട്ടുണ്ട്.
Recent Comments