ഇന്ന് (മെയ് 18) ലോക വിസ്കി ദിനം. എല്ലാ വര്‍ഷവും മെയ് മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് ലോക വിസ്കി ദിനമായി ആചരിക്കുന്നത്. 2012 ലാണ് ലോക വിസ്കി ദിനം ആരംഭിച്ചത്. ബ്ലെയര്‍ ബോമാന്‍ എന്ന വ്യക്തിയാണ് ഈ ദിനം സ്ഥാപിച്ചത്. സ്കോട്ടിഷ് പാര്‍ലമെന്റ് അംഗങ്ങള്‍ 2014 മെയ് മാസത്തിലും 2015 ലും ഒരു പ്രമേയത്തിലൂടെ ഈ ദിനം അംഗീകരിച്ചു.
വിസ്കിയുടെ ഏറ്റവും സാധാരണമായ രൂപങ്ങളില്‍ ഒന്നാണ് ഐറിഷ് വിസ്കി. വിസ്കിയുടെ യഥാര്‍ത്ഥ നാമം ഉയിസ്സ് ബീത്ത ആയിരുന്നു, പിന്നീട് അത് അയര്‍ലണ്ടിലെ ഉയിസ്സ് ബീത്തയും സ്കോട്ട്ലന്‍ഡിലെ ഉയിസ്ഗെ ബീത്തയും ആയി മാറി. ഈ രണ്ട് പേരുകളുടെയും അര്‍ത്ഥം ‘ജീവജലം’ എന്നാണ്. കാലം പിന്നിട്ടപ്പോള്‍ ഇത് വെറും Uisce/Uisge ആയി ചുരുക്കി, തുടര്‍ന്ന് വിസ്കി എന്നാക്കി ആംഗലേയമാക്കി.
എന്താണ്, കൃത്യമായി പറഞ്ഞാല്‍ വിസ്കി? വിഭവസമൃദ്ധമായ സ്വാദുള്ള ധാന്യങ്ങള്‍ എടുത്ത് മാഷാക്കി പുളിപ്പിച്ച ശേഷം ആ മാഷ് എടുത്ത് ശുദ്ധമായ സ്വാദിഷ്ടമായ സ്പിരിറ്റിലേക്ക് വാറ്റിയെടുക്കുമ്പോള്‍ സംഭവിക്കുന്നതാണ് വിസ്കി. ബാര്‍ലി, ചോളം, റൈ, ഗോതമ്പ് എന്നിവയില്‍ നിന്ന് വിസ്കി ഉണ്ടാക്കാം, ആ ധാന്യങ്ങള്‍ പലപ്പോഴും പുളിപ്പിച്ച് വാറ്റിയെടുക്കുന്നതിന് മുമ്പ് വ്യത്യസ്ത അനുപാതങ്ങളില്‍ കലര്‍ത്തുന്നു.
ലോകമെമ്പാടും വിലകൂടിയ വിസ്കി കുപ്പികളുണ്ട്. എന്നിരുന്നാലും, ഏറ്റവും ചെലവേറിയത് മക്കാലന് ‘എം’ വിസ്കിയാണ്. ഈ ലാലിക്ക് ഡികാന്റര് വിസ്കി ഹോങ്കോങ്ങില്‍ യൂറോ 393,109-ന് ലേലം ചെയ്തു. 40-കള്‍ മുതല്‍ 90-കള്‍ വരെ പഴക്കമുള്ള സ്പാനിഷ് ഓക്ക് ഷെറിയില് നിന്ന് നിര്‍മ്മിച്ച ആറ് ലിറ്റര്‍ വിസ്കിയാണ് ലക്ഷ്വറി ഡികാന്ററില് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പഴക്കമുള്ള വിസ്കിക്ക് 150 വര്‍ഷത്തിലധികം പഴക്കമുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള വിസ്കി എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നിലവില്‍ 400 മില്ലി ഗ്ലെനാവോണ് സ്പെഷ്യല്‍ ലിക്വര്‍ വിസ്കി കുപ്പിയാണ്. അയര്‍ലന്‍ഡില്‍ നിന്നുള്ള ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഇത്. എന്നിരുന്നാലും, ലണ്ടനിലെ ബോണ്ഹാംസിന് ഇത് വിറ്റപ്പോള്‍ ലേലത്തില്‍ അവിശ്വസനീയമായ നിലയില്‍ യൂറോ 14,850 ലഭിച്ചു. ഇത് 1851 നും 1858 നും ഇടയില്‍ പാക്കേജ് ചെയ്യപ്പെട്ടതായി കരുതപ്പെടുന്നു.
കേരളത്തിലെ മദ്യപാനികള്‍ക്ക് പ്രിയപ്പെട്ടത് വിസ്ക്കിയല്ല. അവര്‍ക്കിഷ്ടം ബ്രാണ്ടിയും റമ്മുമാണ്. അതേസമയം ഉത്തരേന്ത്യക്കാരുടെ പ്രിയപ്പെട്ട മദ്യം വിസ്ക്കിയാണ്. ഓരോ പ്രദേശങ്ങളിലും മദ്യത്തിന്റെ രുചിയില്‍ വ്യത്യാസമുണ്ടാവാം എന്നാണ് ഒരിക്കല്‍ ഒരു മദ്യപാനിയായ ഒരു സുഹൃത്ത് വ്യക്തമാക്കിയത്. കേരളത്തിലെ സാഹിത്യകാരന്മാര്, മാധ്യമപ്രവര്‍ത്തകര്‍, സിനിമ മേഖയിലുള്ളവര്‍ എന്നിവരില്‍ ഭൂരിപക്ഷവും മദ്യപിക്കുന്നവരാണ്. പലരും മദ്യപിച്ചാണ് അകാലത്തില്‍ വിട പറഞ്ഞത്. അവര്‍ ആരൊക്കെയാണെന്ന് പൊതു സമൂഹത്തിനറിയാം. ലോക വിസ്കി ദിനത്തില്‍ പ്രശസ്ത പ്രസാധകനായ സിഐസിസി ജയചന്ദ്രന് കവിയും സിനിമ നടനുമായ ബാലചന്ദ്രന് ചുള്ളക്കാട് മദ്യത്തോട് വിടപറഞ്ഞിട്ട് കാല്‍നൂറ്റാണ്ട് കാലമായി എന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ലോക വിസ്കി ദിനത്തില്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ പോസ്റ്റ് ഇങ്ങനെയാണ്:
‘ബാലന് മദ്യത്തോട് വിട പറഞ്ഞിട്ട് കാല്‍നൂറ്റാണ്ടിന് മേലെയായി, 1998 ഓഗസ്റ്റ് എട്ടാം തീയ്യതി കഴിച്ച അവസാന തുള്ളി, റോയല്‍ സെല്യൂട്ട് വിസ്ക്കിയാണ്. ആ കുപ്പിയും ഔട്ടര്‍ ജാക്കറ്റും ഇന്ന് ചുള്ളിക്കാട് പങ്കുവച്ചു.
അതിന് ഒരു കാരണം ഉണ്ട് ഇന്ന് വിസ്ക്കി ദിനമാണ്. മെയ് 18 ലോക വിസ്ക്കി ദിനം. ഞാന്‍ ബാലനെപോലെ നിര്‍ത്താത്തതിനാല്‍ എനിക്ക് ലോകവിസ്ക്കി ദിനം ആശംസിച്ചതാകും.’
ഇതാണ് ജയചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. വാസ്തവത്തില്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ബാലചന്ദ്രന് ചുള്ളിക്കാട് മദ്യപാനം അവസാനിപ്പിച്ചത്. ചികില്‍സിച്ചിരുന്ന ഡോക്ടറുടെ ഉപദേശം അദ്ദേഹം അനുസരിച്ചു. വളരെ ചെറിയ പ്രായം മുതല്‍ അദ്ദേഹം മദ്യപിക്കാന്‍ തുടങ്ങിയതാണ്. ഇപ്പോള്‍ മദ്യപാനം നിര്‍ത്തിയതോടെ പൂര്‍ണ ആരോഗ്യവാനായി അദ്ദേഹം സന്തോഷത്തോടെയും സമാനത്തോടെയും ജീവിക്കുകയാണ്.
Recent Comments