ഐതിഹാസിക വാഹനങ്ങളായ ജീപ്പ് റാന്‍ഗ്ലര്‍, മിനി കൂപര്‍ എന്നിവ സ്വന്തമാക്കിയതിന് പിന്നാലെ ആണ് മലയാളത്തിന്റെ പ്രിയതാരം ജോജു ജോര്‍ജ് ബ്രിട്ടീഷ് ആഡംബര ഇരുചക്ര വാഹനം ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ സ്വന്തമാക്കിയിരിക്കുന്നത്.
നേക്കഡ് സ്പോര്‍ട്സ് ബൈക്ക് വിഭാഗത്തില്‍ പെടുന്ന ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര് മോഡലിന് 11.6 ലക്ഷം ആണ് കൊച്ചി ഓണ്‍ റോഡ് വില. 765 സിസി എന്ജിന് ഉപയോഗിക്കുന്ന വാഹനം 118 പിഎസ് കരുത്തും 79 എന്‍എം ടോര്‍ക്കും പുറത്തെടുക്കും.
മികച്ച പവറും അതോടൊപ്പം മിഡ് റേഞ്ചില്‍ സുലഭമായി ലഭിക്കുന്ന ടോര്‍ക്കും ഈ വാഹനത്തിന്റെ സവിശേഷതയാണ്.
ട്രയംഫ് കൊച്ചി ഷോറൂമില്‍ നിന്നാണ് ജോജു ജോര്‍ജ് ഈ വാഹനം വാങ്ങിയത്.
ജീപ്പ് റാന്ഗ്ലറും മിനികൂപ്പറും കൂടാതെ സ്ട്രീറ്റ് ട്രിപ്പിള്‍ കൂടി സ്വന്തമാക്കിയതിലൂടെ ഒരു തികഞ്ഞ വാഹനപ്രേമിയാണ് ജോജു ജോര്‍ജ് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.
Recent Comments