ആയുര്‍വേദ ഔഷധ നിര്‍മ്മാണ രംഗത്തും ചികിത്സാരംഗത്തും 54 വര്‍ഷത്തെ തിളക്കമാര്‍ന്ന പാരമ്പര്യമുള്ള സന്തോഷ് ഫാര്‍മസിയുടെയും സന്തോഷായുര്വേദ സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെയും പുതിയ സംരംഭമായ സന്തോഷ് ആയുര്‍ വിധാന സ്പെഷ്യലിറ്റി പോളി ക്ലിനിക് ചേലേമ്പ്ര ഇടിമുഴിക്കല്‍ ജംഗ്ഷനില്‍ ആരംഭിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സമീറ ടീച്ചറുടെ അധ്യക്ഷതയില്‍ ബഹുമാനപ്പെട്ട എംഎല്‍എ ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ സന്തോഷ് ആയുര്‍ വിധാന സ്പെഷ്യലിറ്റി പോളി ക്ലിനികിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബിന്റെ ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളേജ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പാള്‍ ഡോ. വി പി ശശിധരന് നിര്‍വ്വഹിച്ചു. ഫാര്‍മസിയുടെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ശ്രീമതി ഉഷാ തോമസ് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ശ്രീമതി ഹഫ്സത്ത് ബീവി (വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം), ശ്രീ. കെ വേലായുധന് (ഫൗണ്ടര്‍ & മാനേജിങ് ഡയറക്ടര്‍ സന്തോഷ് ഫാര്‍മസി), കെ.വി ജോയ് (ചീഫ് ഫിസിഷ്യന്‍, സന്തോഷ് ആയുര്‍ വിധാന സ്പെഷാലിറ്റി ഹോസ്പിറ്റല്‍) എന്നിവര്‍ സംസാരിച്ചു. സന്തോഷ് ഫാര്‍മസി മാനേജര്‍ വി വി സുരേഷ് സ്വാഗതവും സന്തോഷ് ആയൂര്‍ വിധാന സ്പെഷാലിറ്റി ഹോസ്പിറ്റല്‍ അഡീഷണല്‍ ചീഫ് ഫിസിഷ്യന്‍ ഡോ. സൂര്യ വിജയ് നന്ദിയും പറഞ്ഞു.
Recent Comments