സിംഗപ്പൂരില്‍ ഒരാഴ്ചയ്ക്കിടെ 25,900 കോവിഡ് കേസുകള്‍. അതുകൊണ്ടാണോ മുഖ്യമന്ത്രി പിണറായി വിജയന് സിംഗപ്പൂര്‍ സന്ദര്‍ശനം വെട്ടിക്കുറച്ച് ദുബായിലേക്ക് പോയത്. സിംഗപ്പൂര്‍ ടൂര്‍ വെട്ടിക്കുറച്ചതുകൊണ്ടാണ് മെയ് ഇരുപത്തിയൊന്നിനു കേരളത്തില്‍ എത്തിച്ചേരേണ്ട മുഖ്യമന്ത്രി പത്തോമ്പത്തിനു എത്തിയതെന്നാണ് പറയപ്പെടുന്നത്. സിംഗപ്പൂര്‍ ടൂര്‍ വെട്ടിക്കുറച്ചതിനെക്കുറിച്ച് വ്യക്തത വരുത്തേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സിംഗപ്പൂരില്‍ കോവിഡ് തരംഗം ഉണ്ടായതോടെ മാസ്ക് ധരിക്കാന്‍ അവിടുത്തെ ആരോഗ്യമന്ത്രി ഓങ് യെ കുങ് അഭ്യര്‍ഥിച്ചു.
മെയ് തുടക്കത്തില്‍ 13,700 കേസുകളായിരുന്നു സിംഗപ്പൂരില്‍ ഉണ്ടായിരുന്നത്. എന്നാല്‍ തൊട്ടടുത്ത ആഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി. ഇതോടെ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത രണ്ടോ നാലോ ആഴ്ചയ്ക്കുള്ളില്‍ രോഗവ്യാപനം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും സിംഗപ്പൂര്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി കഴിഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 250 പേരെയാണ് പുതുതായി ആശുപത്രിയിലാക്കിയത്. കഴിഞ്ഞ ആഴ്ച ഇത് 181 മാത്രമായിരുന്നു. 60 വയസിന് മുകളിലുള്ളവരും മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്സിന് എടുക്കാത്തവര്‍ സുരക്ഷയുടെ ഭാഗമായി അധിക ഡോസ് എടുക്കാന്‍ മറക്കരുതെന്നും സിംഗപ്പൂര്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി.
Recent Comments