ബോക്സ് ഓഫീസില്‍നിന്ന് 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മ്മാതാക്കള്‍ക്ക് സംഗീത സംവിധായകന് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചത്. ഇളയരാജ സംഗീതസംവിധാനം ചെയ്ത ഗുണ എന്ന ചിത്രത്തിലെ ‘കണ്മണി അന്‍പോട്’ എന്ന ഗാനം മഞ്ഞുമ്മല്‍ ബോയ്സില് ഉള്‍പ്പെടുത്തിയത് തന്റെ അനുമതി തേടാതെയാണെന്ന് ചൂണ്ടിക്കാണിച്ചാണ് നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍നോട്ടീസ് അയച്ചത്.
പകര്‍പ്പവകാശ ലംഘനം നടത്തിയെന്നാണ് വക്കീല്‍ നോട്ടീസില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ടൈറ്റില്‍കാര്‍ഡില്‍ പരാമര്‍ശിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്നും നോട്ടീസില്‍ പറയുന്നു. ഒന്നുകില്‍ അുമതി തേടണമെന്നും അല്ലെങ്കില്‍ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തിമാക്കിയിട്ടുണ്ട്. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
Recent Comments