പ്രേക്ഷകശ്രദ്ധ നേടിയ ലൗ എഫ്എം, ജഗള എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശസ്ത സംവിധായകന് ശ്രീദേവ് കപ്പൂര്‍ ഒരുക്കിയ പുതിയ ചിത്രം ഹെല്‍പ്പര്‍ ഉള്ളടക്കത്തിലെ പുതുമ കൊണ്ട് ശ്രദ്ധേയമാകുന്നു. രൂക്ഷമായ സാമൂഹ്യ വിമര്‍ശനം കൊണ്ട് ചിത്രം ശ്രദ്ധേയമായി. സമൂഹത്തിന്റെ ജീര്‍ണ്ണത ചൂണ്ടിക്കാട്ടുന്ന ഹെല്‍പ്പര്‍ നിരവധി പുരസ്ക്കാരങ്ങളാണ് വാരിക്കൂട്ടിയിരിക്കുന്നത്. റിലീസായ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ഗംഭീര സ്വീകരണമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
‘മുതലാളിത്തത്തിന്റെ കൈകളില്‍ അകപ്പെട്ടുപോയ ഒരു സാധാരണക്കാരന്റെ ജീവിതമാണ് ഒറ്റനോട്ടത്തില്‍ ഈ സിനിമ പ്രേക്ഷകരോട് സംവദിക്കാന്‍ ശ്രമിക്കുന്നത്. ജീവിതത്തില്‍ ഹെല്‍പ്പറായി മാത്രം ജോലി ചെയ്യേണ്ടിവരുന്ന ഒരു കൂലി തൊഴിലാളി തന്റെ ദരിദ്രാവസ്ഥയിലും ഇവിടെ നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥിതിയെ ഓര്‍ത്ത് സ്വയം തന്നോട് തന്നെ കലഹിക്കുകയും പോരാടുകയും ചെയ്തു ജീവിതം വഴി മുട്ടുന്ന ഘട്ടത്തില്‍ അയാളുടെ ഭാര്യ തന്റെ ഭര്‍ത്താവും രണ്ടു പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ നിലനില്‍പ്പിന് വേണ്ടി ഭര്‍ത്താവിനോട് ആള്‍ദൈവമായി മാറാന്‍ നിര്‍ദ്ദേശിക്കുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. സംവിധായകന് ശ്രീദേവ് കപ്പൂര്‍ തുടര്‍ന്നു. നമുക്കിടയില്‍ ഓരോ ആള്‍ദൈവങ്ങളും എങ്ങനെ പിറവിയെടുക്കുന്നു എന്നും ആത്മീയത വലിയ വ്യവസായമായി വളരുന്നതും എങ്ങിനെയാണെന്നും നമ്മളെ ചിന്തിപ്പിച്ചുകൊണ്ടാണ് ഹെല്‍പ്പര്‍ എന്ന സിനിമ അവസാനിക്കുന്നത്.’ സംവിധായകന് പറഞ്ഞു.
ബാനര്‍- അമ്പാടി ക്രീയേഷന്‍സ്, പ്രൊഡ്യൂസര്‍- സൗമ്യ ചന്ദ്രന്, സ്ക്രിപ്റ്റ്- പ്രശാന്തന് കാക്കശ്ശേരി & ശ്രീദേവ് കപ്പൂര്‍, ക്യാമറ & എഡിറ്റിംഗ്- അശ്വിന് പ്രകാശ്, പശ്ചാത്തല സംഗീതം- മിഥുന് മലയാളം, ഫൈനല്‍ മിക്സിങ്- ധ്വനി, ഡി.ഐ.- ഹെന്‍സണ്‍, മേക്കപ്പ് & കോസ്റ്റുംസ്- അശ്വതി പ്രസാദ്, സൗണ്ട് ഡിസൈന്‍- കാസ്ക്, സ്റ്റുഡിയോ- ജോയ് ഓഡിയോ ലാബ്, യൂണിറ്റ്- കാസ്ക് മീഡിയ, അസിസ്റ്റന്റ് ഡയറക്ടര്‍സ്- മുരളി റാം & സൂരജ് ചാത്തന്നൂര്‍, ടൈറ്റില്‍ ഡിസൈന്‍- അരവിന്ദ് വട്ടംകുളം, സബ് ടൈറ്റില്‍- ജയലക്ഷ്മി കെ.എസ്, പബ്ലിസിറ്റി ഡിസൈന്‍- ജോയല്‍ സിബി, പി.ആര്.ഒ- പി.ആര്. സുമേരന്‍.
Recent Comments