മമ്മൂട്ടി നായകനായി എത്തിയ ടര്‍ബോ ബോക്സ് ഓഫീസില്‍ വന്‍ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനിയാണ് കളക്ഷന്‍ കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ചെയ്ത് നാല് ദിവസംകൊണ്ട് 52.11 കോടിയാണ് ആകെ ടര്‍ബോ നേടിയിരിക്കുന്നത്. ഒപ്പം കൂടെനിന്ന എല്ലാ പ്രേക്ഷകര്‍ക്ക് ഒരായിരം നന്ദിയുണ്ടെന്ന് മമ്മൂട്ടി കുറിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ മമ്മൂട്ടി ചിത്രത്തിന്റെ സക്സസ് ടീസറും പുറത്തുവിട്ടു.
വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത് മെയ് 24 നായിരുന്നു. മിഥുന് മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. വേഫാറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ നിര്‍വ്വഹിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ.
ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന് സുനിലുമാണ് അവതരിപ്പിച്ചത്. വിയറ്റ്നാം ഫൈറ്റേര്‍സാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തത്. ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്.
പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്കുശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടര്‍ബോ. ഛായാഗ്രഹണം വിഷ്ണു ശര്‍മ്മ, ചിത്രസംയോജന ഷമീര്‍ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോര്‍ജ് സെബാസ്റ്റിയന്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, ആക്ഷന്‍ ഡയറക്ടര്‍ ഫോണിക്സ് പ്രഭു, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, കോ ഡയറക്ടര്‍ ഷാജി പടൂര്‍, കോസ്റ്റിയൂം മെല്‍വി ജെ & ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് & ജോര്‍ജ് സെബാസ്റ്റിയന്, പ്രൊഡക്ഷന്‍ കണ്ട്രോളര് ആരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ആര്. കൃഷ്ണന്, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതന്, പി.ആര്.ഒ ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Recent Comments