കാന്‍ ചലച്ചിത്രമേളയില്‍ അഭിമാനനേട്ടം കൈവരിച്ച കനി കുസൃതിക്ക് ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്‍ വരവേല്‍പ്പ്. സംവിധായകന് മനു അശോകന്, നിഖില വിമല്‍, ശ്രുതി രാമചന്ദ്രന് അടക്കമുള്ളവര്‍ കനിയെ ആലിംഗനം ചെയ്ത് അഭിനന്ദിച്ചു. മനു അശോകന് സംവിധാനം ചെയ്യുന്ന ഐസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് സഹപ്രവര്‍ത്തകര്‍ കനിക്ക് ഗംഭീര സ്വീകരണം ഒരുക്കിയത്.
ഓള് വി ഇമാജിന്‍ ആസ് ലൈറ്റിലൂടെ കനി കൈവരിച്ച നേട്ടം ഇന്ത്യന്‍ സിനിമയ്ക്ക് മാത്രമല്ല, മലയാള സിനിമയ്ക്കും അഭിമാനം പകരുന്ന ഒന്നാണെന്ന് സഹപ്രവര്‍ത്തകര്‍ പ്രതികരിച്ചു. കാനില്‍ ഗ്രാന്‍ഡ് പ്രിക്സ്
പുരസ്കാരമേറ്റു വാങ്ങി നില്ക്കുന്ന കനിയുടെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ചാണ് സഹപ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കിട്ടത്.
MASS welcome for #KaniKusruti
In KochiA proud moment not only for the Indian film industry but for the Malayalam film industry
This is really HUGE 🔥🔥🔥🔥Congratulations for winning the grand prix at Cannes, team #AllWeImagineAsLight#PayalKapadia #DivyaPrabha… pic.twitter.com/QnkkN2cA7n
— sridevi sreedhar (@sridevisreedhar) May 28, 2024
ബോബി-സഞ്ജയ്യുടെ തിരക്കഥയില്‍ മനു അശോകന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐസ്. ഇതിന്റെ ചിത്രീകരിണത്തില്നിന്ന് ഇടവേള എടുത്താണ് കനി കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ പോയത്.
View this post on Instagram
പായല്‍ കപാഡിയ സംവിധാനം ചെയ്ത മലയാളം-ഹിന്ദി ചിത്രം ഓള് വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയും കാന്‍ ചലച്ചിത്രമേളയുടെ റെഡ് കാര്‍പ്പറ്റിലെത്തിയത്. ചിത്രം ഗ്രാന്‍ഡ് പ്രിക്സ് പുരസ്കാരം നേടുകയും ചെയ്തു. 30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ ചിത്രം ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്.
Recent Comments