വിജയ് ചിത്രമായ ഗോട്ടിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയുമായി പുതുച്ചേരി ഭരണകൂടം. സിനിമാ ചിത്രീകരണത്തിനായി, പൊതുനിരത്തുകളില്‍ സ്ഫോടകവസ്തുക്കളും വാതകങ്ങളും അനുമതിയില്ലാതെ ഉപയോഗിച്ചത് സംബന്ധിച്ച് കലക്ടര്‍ നിര്‍മ്മാതാക്കളോട് വിശദീകരണം തേടി. ഷൂട്ടിംഗിന് അനുമതി നല്‍കിയിരുന്നെങ്കിലും സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കാന്‍ അനുമതിയില്ലായിരുന്നെന്ന് കലക്ടര്‍ പറഞ്ഞു. നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച അപേക്ഷയിലും ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇല്ലായിരുന്നു.
സ്ഫോടനം, തീപിടിത്തം തുടങ്ങിയവ ഉള്‍പ്പെടുന്ന ചിത്രീകരണങ്ങള്‍ക്ക് പ്രത്യേക അനുമതി ആവശ്യമാണെന്നും അധികൃതര്‍ അറിയിച്ചു. രണ്ട് രാത്രികളില്‍ തുടര്‍ച്ചയായി സംഘട്ടനങ്ങളും സ്ഫോടനങ്ങളും നടന്നത് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായും പരാതി ഉയര്‍ന്നിരുന്നു. ഇതുവഴി യാത്ര ചെയ്തവര്‍, വാഹനാപകടങ്ങള്‍ അടക്കമുള്ള ശരിക്കും നടന്നതാണെന്ന് തെറ്റിദ്ധരിച്ച് വട്ടംകൂടിയതിനെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതതടസ്സവും ഉണ്ടായി.
വെങ്കട് പ്രഭു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുതുച്ചേരിയിലെ വിവിധ ഇടങ്ങളിലായി പുരോഗമിക്കുകയാണ്. ഇതിലെ സംഘട്ടന, സ്ഫോടന രംഗങ്ങളുടെ ചിത്രീകരണത്തിന് എഎഫ്ടി മില്‍സ്, ബീച്ച് റോഡ്, ഓള്‍ഡ് പോര്‍ട്ട്, ഇസിആര്‍ റോഡിലെ ശിവാജി സ്റ്റാച്യു എന്നിവിടങ്ങളിലാണ് സെറ്റുകള്‍ ഒരുക്കിയത്.
Recent Comments