യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ ‘ഒരു അഡാര്‍ ലവ്’ സംവിധായകന് ഒമര്‍ ലുലുവിന് കേരള ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നടിയായ പരാതിക്കാരിയുമായുള്ള ശാരീരിക ബന്ധം ഉഭയസമ്മതപ്രകാരമാണെന്ന് ഒമര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദിച്ചു. ജസ്റ്റിസ് എ. നസറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും വിശദമായ വാദം കേള്‍ക്കുന്നതിനുള്ള ഹര്‍ജി ജൂണ്‍ ആറിലേക്ക് മാറ്റുകയും ചെയ്തു.
സിനിമയില്‍ വേഷം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒമര്‍ ലുലു തന്നെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. നെടുമ്പാശ്ശേരി പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തുകയും ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 376 പ്രകാരം സംവിധായകനെതിരെ കേസെടുക്കുകയുമായിരുന്നു. ആരോപണം നിഷേധിച്ച സംവിധായകന്, തന്നില്‍ നിന്നും പണം തട്ടാനുള്ള ശ്രമമാണെന്ന് വാദിച്ചു. തങ്ങളുടെ ബന്ധത്തില്‍ അകല്‍ച്ചയുണ്ടായതിന്റെ ഫലമായുണ്ടായ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും ഒമര്‍ ലുലു വ്യക്തമാക്കി.
Recent Comments