കോണ്‍ഗ്രസ്നേതാവും മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ പേഴ്സണല്‍ അസിസ്റ്റന്റിനെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തുന്നതിനിടെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇന്നലെ (ബുധനാഴ്ച)യായിരുന്നു സംഭവം. വിദേശത്തു നിന്ന് മടങ്ങിയെത്തിയ വ്യക്തിയില്‍നിന്ന് സ്വര്‍ണം വാങ്ങുന്നതിനിടെയാണ് തരൂരിന്റെ പിഎയായ ശിവകുമാര്‍ പിടിയിലായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പിഎ അടക്കം രണ്ട് പേരെയാണ് പിടികൂടിയത്. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. കസ്റ്റംസ് പിടികൂടിയ ഇവരില്‍നിന്ന് 500 ഗ്രാം സ്വര്‍ണ്ണം കണ്ടെത്തിയെന്നാണ് വിവരം. 37 ലക്ഷത്തിപ്പരം രൂപ വില വരുന്നതാണ് സ്വര്‍ണ്ണം.
While I am in Dharamshala for campaigning purposes, I was shocked to hear of an incident involving a former member of my staff who has been rendering part-time service to me in terms of airport facilitation assistance. He is a 72 year old retiree undergoing frequent dialysis and…
— Shashi Tharoor (@ShashiTharoor) May 30, 2024
അറസ്റ്റ് ഞെട്ടിച്ചതായി തരൂര്‍. തന്റെ മുന്‍ സ്റ്റാഫ് ആണ് അറസ്റ്റിലായ ആളെന്നും, നിലവില്‍ തന്റെയൊപ്പം പാര്‍ട്ട്-ടൈം ആയി ജോലിചെയ്യുന്നതായും തരൂര്‍ ട്വീറ്റിലൂടെ അറിയിച്ചു.
Recent Comments