ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗാന്ധിജിയെക്കുറിച്ച് പറഞ്ഞ പരാമര്‍ശം രാജ്യത്ത് വിവാദമായിരിക്കുകയാണ്. ഗാന്ധിജിയെ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാക്കളും മോദിയുടെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കളും പരസ്പരം കുറ്റപ്പെടുത്തുന്നുണ്ട്. ഈ വിവാദം കേരളത്തിലും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇതിനിടയിലാണ് ഗാന്ധിജിയെക്കുറിച്ച് സംവിധായകന് സത്യന് അന്തിക്കാട് എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സത്യന് അന്തിക്കാട് എഴുതിയ കുറിപ്പ് അതേപടി താഴെ ചേര്‍ക്കുന്നു.
‘പിന്‍ഗാമികളില്ലാത്ത ഒരാള്‍ ഗാന്ധിജിയെപ്പറ്റി വായിച്ച ഒരു അനുഭവക്കുറിപ്പിന്റെ കഥ ഒരിക്കല്‍ ബാലചന്ദ്രന് ചുള്ളിക്കാട് പറഞ്ഞിരുന്നു. ഗാന്ധിജി സബര്‍മതി ആശ്രമത്തില്‍ ഉണ്ടായിരുന്ന കാലം.
ഒരു ധനിക കുടുംബത്തിലെ സുന്ദരിയായ പെണ്‍കുട്ടി ഗാന്ധിയുടെ ആദര്‍ശങ്ങളില്‍ ആകൃഷ്ടയായി ആശ്രമത്തില്‍ ചെന്നു. ആഡംബരജീവിതം മടുത്തുകഴിഞ്ഞ അവള്‍ക്ക് ഗാന്ധിജിയോടൊപ്പം പ്രവര്‍ത്തിക്കണം. ലളിതജീവിതം നയിച്ച് ഒരു സാധാരണ ശിഷ്യയായി ആശ്രമത്തില്‍ കൂടണം. അവിടത്തെ ഏതു ജോലിയും ചെയ്യാന്‍ തയ്യാര്‍. ഗാന്ധിജി അവളുമായി സംസാരിച്ചു.
ഒരു കാപട്യവുമില്ലാത്ത കുട്ടി. അവളുടെ ആഗ്രഹം ആത്മാര്‍ത്ഥമാണെന്നു മനസിലാക്കിയ ഗാന്ധിജി അവളെ സ്വീകരിച്ചു. ആശ്രമത്തിന്റെ നടത്തിപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മാനേജരെ വിളിച്ച് ഇനിമുതല്‍ ഇവളും നമ്മളോടൊപ്പം ഉണ്ടാകുമെന്നും ആശ്രമത്തിലെ ഏതെങ്കിലും ജോലികള്‍ ഏല്പിക്കണമെന്നും പറഞ്ഞു. അവള്‍ക്ക് കിട്ടിയ ആദ്യത്തെ ജോലി എണ്പതു വയസുകഴിഞ്ഞ പട്ടികജാതിയില്‍പ്പെട്ട ഒരു വൃദ്ധന്റെ പരിചരണമായിരുന്നു. മാനസികനില തെറ്റിയ അയാളുടെ മുറി വൃത്തിയാക്കണം, കുളിപ്പിക്കണം, വസ്ത്രം ധരിപ്പിക്കണം, മുറിവുകളില്‍ മരുന്നു വെച്ചുകെട്ടണം- അതിരാവിലെ ആ മുറിയിലേക്കു കടന്നുചെല്ലുന്ന അവളെ എതിരേല്ക്കുക അസഹ്യമായ ദുര്‍ഗന്ധമാണ്.
മലമൂത്രവിസര്ജ്ജനമൊക്കെ അയാള്‍ ആ മുറിയില്‍ തന്നെയാണ് നിര്‍വഹിച്ചിരുന്നത്. അതെല്ലാം കോരിക്കളഞ്ഞ് കഴുകി വൃത്തിയാക്കുമ്പോള്‍ സ്വബോധമില്ലാത്ത വൃദ്ധന് അസഭ്യവാക്കുകള്‍കൊണ്ട് ചീത്തവിളിക്കും. എല്ലാം സഹിച്ച് ഒരാഴ്ചയോളം ഈ ജോലിചെയ്തു കഴിഞ്ഞപ്പോഴേക്കും അവളാകെ വശംകെട്ടു. പക്ഷെ ഗാന്ധിജിയോടുള്ള ആദരവുമൂലം ഒരു പരാതിയും ഉന്നയിച്ചില്ല.
ഒരു ദിവസം ഗാന്ധിജി അതുവഴി വന്നപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന ആ മുറി വൃത്തിയാക്കുന്ന പെണ്‍കുട്ടിയെ കണ്ടു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഗാന്ധിജി അതു ശ്രദ്ധിച്ചു. അന്ന് മാനേജരെ വിളിച്ച് അവള്‍ക്ക് മറ്റെന്തെങ്കിലും ചുമതല നല്‍കണമെന്ന് ഗാന്ധി പറഞ്ഞു. തോട്ടത്തിലെ ചെടികള്‍ നനയ്ക്കുകയോ പച്ചക്കറികള്‍ക്ക് വളമിടുകയോ ഒക്കെ ചെയ്യുന്ന ജോലി. അത് അവള്‍ക്ക് വലിയ ആശ്വാസമായി. പൂര്‍ണ തൃപ്തിയോടെ ആ ജോലി ചെയ്തുകൊണ്ടിരിക്കെ ഒരു ദിവസം അവള്‍ക്ക് തോന്നി, താന്‍ ചെയ്തുകൊണ്ടിരുന്ന ജോലി ഇപ്പോള്‍ ആരായിരിക്കും ചെയ്യുന്നത്? വെറുതെ ഒരു കൗതുകം. പിറ്റേന്ന് അതിരാവിലെ അവളാ വൃദ്ധന്റെ മുറിക്കടുത്തു ചെന്നു നോക്കുമ്പോള്‍ കണ്ടത് ഗാന്ധിജി തന്നെ ആ ജോലികള്‍ ചെയ്യുന്നതാണ്. അവള് അമ്പരന്നുപോയി. ആ പെണ്‍കുട്ടിയുടെ ഈ അനുഭവക്കുറിപ്പ് വായിച്ച് ഗാന്ധിജിയുടെ നിത്യവിമര്‍ശകനായിരുന്ന വിപിന്‍ചന്ദ്ര അദ്ദേഹത്തിന്റെ ആരാധകനായി മാറി എന്നാണ് ബാലചന്ദ്രന് പറഞ്ഞത്.
മഹാത്മാഗാന്ധിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ തെളിയുന്നത് ഈ സംഭവമാണ്. പ്രഖ്യാപനങ്ങള്‍ നടത്തുകയും അണികളോട് ആഹ്വാനം ചെയ്യുകയൊന്നുമല്ല ഗാന്ധിജിയുടെ രീതി. തനിക്ക് ശരി എന്നു തോന്നുന്നത് ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ സ്വയം ചെയ്യും. മറ്റുള്ളവര്‍ക്ക് അത് മാതൃകയായി മാറുന്നത് പിന്നീടാണ്.
ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ ആദ്യമായി വായിക്കുന്നത്. അന്ന് അതിന്റെ ആഴമൊന്നും മനസിലായിട്ടില്ല. ഗാന്ധിജിയുടെ ആത്മകഥ ഞാനും വായിച്ചിട്ടുണ്ടെന്ന് മേനിപറയാന്‍ ഉപകരിച്ചു എന്നു മാത്രം. മനസ്സിരുത്തി വായിക്കുന്നത് മുതിര്‍ന്നതിനുശേഷമാണ്. അപ്പോഴേക്കും ഗാന്ധിജിയുടെ ജീവിത വീക്ഷണങ്ങള്‍ അറിയാതെ തന്നെ സ്വാധീനിച്ചുതുടങ്ങിയിരുന്നു.
‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തിന്റെ അവസാന ഭാഗത്ത് അയ്മനം സിദ്ധാര്ത്ഥന് ഐറിന് എന്ന കഥാനായിക ഗാന്ധിജിയുടെ പുസ്തകം നല്‍കുന്നുണ്ട്. ”നിങ്ങളൊക്കെ മറന്നുതുടങ്ങിയ ഒരു മനുഷ്യന്റെ കഥയാണ്, വായിക്കണം” എന്നുപറഞ്ഞുകൊണ്ട്?
നമ്മുടെ ജനസേവകര്‍ ഇപ്പോഴും ഗാന്ധിജിയെ മനസിലാക്കിയിട്ടില്ല എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്. രാഷ്ട്രീയം തൊഴിലാക്കിയവര്‍ക്ക് ആ അജ്ഞത ഒരു അനുഗ്രഹം തന്നെയാണ്. തന്നേക്കാള്‍ ചെറിയവനായി ആരുമില്ല എന്നു വിശ്വസിച്ചു ജീവിച്ച ആ മനുഷ്യനെ അവര്‍ക്കൊന്നും മാതൃകയാക്കാനാവില്ലല്ലോ. സമരങ്ങള്‍ അക്രമാസക്തമാകുമ്പോള്‍ ആദ്യം കല്ലേറുകൊള്ളുന്നത് ഗാന്ധിജിക്കാണ്. ‘അഹിംസ’യല്ല രക്തസാക്ഷികളെ സൃഷ്ടിക്കുന്നതാണ് അധികാരത്തിലേക്കുള്ള എളുപ്പവഴി എന്നു വിശ്വസിക്കുന്നവര്‍ക്ക് ഗാന്ധിജി കാലഹരണപ്പെട്ട ഒരു ആശയമാണ്. അവര്‍ ഗാന്ധിപ്രതിമകള്‍ തകര്‍ക്കും. ശിരസറ്റ ഗാന്ധിജിയുടെ രൂപം ടിവിയിലും പത്രങ്ങളിലും കാണുമ്പോള്‍ അറിയാതെ നെഞ്ചിനുള്ളില്‍ ഒരു വിങ്ങലുണ്ടാകാറുണ്ട്. വിദേശികള്‍ക്ക് ഇപ്പോഴും ഇന്ത്യ ഗാന്ധിജിയുടെ നാടാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ്, സിനിമകള്‍ സംവിധാനം ചെയ്തു തുടങ്ങിയ ആദ്യകാലത്ത് ലണ്ടനില്‍ വച്ച് ഒരു സിനിമ ചിത്രീകരിക്കാനുള്ള അവസരമുണ്ടായി. എണ്‍പതുകളുടെ തുടക്കത്തിലാണ്. ‘മണ്ടന്മാര് ലണ്ടനില്‍’ എന്ന ചിത്രം. ‘ഗാന്ധി’ എന്ന സിനിമ…’, ലോകം മുഴുവൻ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. ലണ്ടനിലെ ഔട്ട് ഡോർ ഷൂട്ടിംഗ് സമയത്ത് ചിത്രീകരണത്തിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്യാൻ ബ്രിട്ടീഷുകാരായ നാട്ടുകാർ മുന്നോട്ടുവന്നിരുന്നു. ഷൂട്ടിംഗിനുള്ള അനുവാദം വാങ്ങാനും ഇടയ്ക്ക് ഭക്ഷണമെത്തിക്കാനുമൊക്കെ അവർ തയ്യാറായി. ”ഗാന്ധിയുടെ നാട്ടുകാരല്ലേ, നിങ്ങൾക്കൊരു ബുദ്ധിമുട്ടുണ്ടാകാൻ പാടില്ല”” അതായിരുന്നു പരിഗണനക്കുള്ള കാരണം.’ഗാന്ധി”യുടെ സംവിധായകൻ റിച്ചാർഡ് അറ്റൻബറോയും ഗാന്ധിയായി അഭിനയിച്ച ബെൻകിംഗ്സ്ലിയുമൊക്കെ അന്ന് ലണ്ടനിലുണ്ട്. ”പോകുന്നതിനു മുമ്പ് നമുക്ക് അവരെയൊന്ന് നേരിട്ടു കാണാൻ പറ്റുമോ”” എന്ന് നടൻ സുകുമാരന്‍ ഒരാഗ്രഹം. ബഹദൂറും ശങ്കരാടിയും നെടുമുടി വേണുവുമൊക്കെ ഉള്ളപ്പോഴാണ് സുകുമാരന്റെ ചോദ്യം.
ബഹദൂർക്ക പറഞ്ഞു –
”നമുക്കൊന്നു ശ്രമിച്ചുനോക്കാം.””
ആരുമത് കാര്യമായി എടുത്തില്ല. പക്ഷെ ബഹദൂർ വിദഗ്ദ്ധമായി അതിനുള്ള സാഹചര്യമൊരുക്കി. അന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷണർ ബഹദൂറിന്റെ അടുത്ത ബന്ധുവായ ഡോക്ടർ സെയ്ദുമുഹമ്മദായിരുന്നു. അദ്ദേഹത്തോട് പറഞ്ഞ് ഇന്ത്യാ ഹൗസിൽ ‘ഗാന്ധി” യിലെ കലാകാരന്മാർക്കും ഇന്ത്യയിൽ നിന്നുള്ള സിനിമാസംഘത്തിനും ഒരുമിച്ചൊരു വിരുന്നുസൽക്കാരം ഏർപ്പാടാക്കി. കടം വാങ്ങിയ ഡിന്നർ സ്യൂട്ടൊക്കെയണിഞ്ഞ് ഞങ്ങൾ ഇന്ത്യാ ഹൗസിൽ ചെന്നു. നടി ജലജയും അമ്മയും മാത്രമാണ് ആകെയുള്ള സ്ത്രീസാന്നിദ്ധ്യം. അറ്റൻബറോയടക്കമുള്ളവരൊക്കെ നേരത്തെ എത്തിയെങ്കിലും നമ്മുടെ ഗാന്ധിയെ മാത്രം കാണാനില്ല. ഡിന്നർ ആരംഭിച്ചപ്പോഴാണ് ബെൻകിംഗ്സ്ലി ഓടിക്കിതച്ച് എത്തിയത് – വലിയൊരു ക്ഷമാപണത്തോടെ. അദ്ദേഹം അന്ന് അവിടെ ഒരു നാടകത്തിൽ അഭിനയിക്കുകയായിരുന്നുവത്രെ. മേക്കപ്പ് പോലും മാറ്റാതെയാണ് ഞങ്ങൾക്കരികിലെത്തിയത്. അതിശയിച്ചുപോയി. ‘ഗാന്ധി”യായി ലോകത്തിന്റെ മുഴുവൻ ശ്രദ്ധ നേടിയ നടൻ ! ആ വർഷത്തെ ഓസ്ക്കാർ അവാർഡ് ജേതാവ്! അദ്ദേഹമാണ് നാടകത്തിൽ അഭിനയിക്കുന്നത്.
അടുത്തുനിൽക്കുമ്പോൾ നമ്മുടെ സ്വന്തം ഒരാളെന്ന തോന്നലായിരുന്നു ഞങ്ങൾക്കൊക്കെ. ഒന്നുമല്ലെങ്കിലും നമ്മുടെ ഗാന്ധിയല്ലേ.
ഗാന്ധിജിയുടെ ഇരുണ്ട നിറം കിട്ടാൻ വേണ്ടി മാസങ്ങളോളം അറ്റൻബറോ തന്നെ വെയിലത്തു കിടത്തിയെന്ന് ബെൻകിംഗ്സ്ലി തമാശ പറഞ്ഞു. ഗാന്ധിജി തന്നെയാണ് തൊട്ടടുത്തു നിൽക്കുന്നതെന്ന് ഞങ്ങൾക്കു തോന്നി.
ബഹദൂർക്ക പറഞ്ഞു –
”നമുക്കൊന്നു ശ്രമിച്ചുനോക്കാം.””
ആരുമത് കാര്യമായി എടുത്തില്ല. പക്ഷെ ബഹദൂർ വിദഗ്ദ്ധമായി അതിനുള്ള സാഹചര്യമൊരുക്കി. അന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷണർ ബഹദൂറിന്റെ അടുത്ത ബന്ധുവായ ഡോക്ടർ സെയ്ദുമുഹമ്മദായിരുന്നു. അദ്ദേഹത്തോട് പറഞ്ഞ് ഇന്ത്യാ ഹൗസിൽ ‘ഗാന്ധി” യിലെ കലാകാരന്മാർക്കും ഇന്ത്യയിൽ നിന്നുള്ള സിനിമാസംഘത്തിനും ഒരുമിച്ചൊരു വിരുന്നുസൽക്കാരം ഏർപ്പാടാക്കി. കടം വാങ്ങിയ ഡിന്നർ സ്യൂട്ടൊക്കെയണിഞ്ഞ് ഞങ്ങൾ ഇന്ത്യാ ഹൗസിൽ ചെന്നു. നടി ജലജയും അമ്മയും മാത്രമാണ് ആകെയുള്ള സ്ത്രീസാന്നിദ്ധ്യം. അറ്റൻബറോയടക്കമുള്ളവരൊക്കെ നേരത്തെ എത്തിയെങ്കിലും നമ്മുടെ ഗാന്ധിയെ മാത്രം കാണാനില്ല. ഡിന്നർ ആരംഭിച്ചപ്പോഴാണ് ബെൻകിംഗ്സ്ലി ഓടിക്കിതച്ച് എത്തിയത് – വലിയൊരു ക്ഷമാപണത്തോടെ. അദ്ദേഹം അന്ന് അവിടെ ഒരു നാടകത്തിൽ അഭിനയിക്കുകയായിരുന്നുവത്രെ. മേക്കപ്പ് പോലും മാറ്റാതെയാണ് ഞങ്ങൾക്കരികിലെത്തിയത്. അതിശയിച്ചുപോയി. ‘ഗാന്ധി”യായി ലോകത്തിന്റെ മുഴുവൻ ശ്രദ്ധ നേടിയ നടൻ ! ആ വർഷത്തെ ഓസ്ക്കാർ അവാർഡ് ജേതാവ്! അദ്ദേഹമാണ് നാടകത്തിൽ അഭിനയിക്കുന്നത്.
അടുത്തുനിൽക്കുമ്പോൾ നമ്മുടെ സ്വന്തം ഒരാളെന്ന തോന്നലായിരുന്നു ഞങ്ങൾക്കൊക്കെ. ഒന്നുമല്ലെങ്കിലും നമ്മുടെ ഗാന്ധിയല്ലേ.
ഗാന്ധിജിയുടെ ഇരുണ്ട നിറം കിട്ടാൻ വേണ്ടി മാസങ്ങളോളം അറ്റൻബറോ തന്നെ വെയിലത്തു കിടത്തിയെന്ന് ബെൻകിംഗ്സ്ലി തമാശ പറഞ്ഞു. ഗാന്ധിജി തന്നെയാണ് തൊട്ടടുത്തു നിൽക്കുന്നതെന്ന് ഞങ്ങൾക്കു തോന്നി.
ഒരു വ്യക്തി എന്നതിനപ്പുറത്ത് ഒരു ആശയം തന്നെയാണ് മഹാത്മാഗാന്ധി. ഉയർച്ചകളിൽ അഹങ്കരിക്കാത്തവരെ കാണുമ്പോൾ നമ്മൾ ഗാന്ധിയെ ഓർക്കും. സമ്പന്നതക്കുള്ളിലും ലളിതജീവിതം നയിക്കുന്നവരെ കാണുമ്പോഴും ,അലിവോടെ നിരാലംബരുടെ കണ്ണീരൊപ്പുന്നവരെ കാണുമ്പോഴും ഗാന്ധിജി നമ്മുടെ മനസിലേക്കോടിയെത്തും. ഭാരതീയൻ എന്ന് അഭിമാനം കൊള്ളാൻ എന്നും നമുക്ക് ഒരേ ഒരു ഗാന്ധിജി മാത്രം.
SATHYAN ANTHIKAD
Recent Comments