മകനെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയും വെബ്സീരീസ് നടിയുമായ ദിയ ഗൗഡ എന്ന ഖദീജയ്ക്ക് നേരെ സൈബര്‍ ആക്രമണം. അഡല്‍റ്റ് വെബ് സീരീസുകളിലെ നായികയുമായ ദിയയ്ക്കെതിരെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ കടുത്ത ആക്രമണമാണ് നടക്കുന്നത്. മകന്റെയും ഭര്‍ത്താവിന്റെയും മരണത്തിന് കാരണക്കാരിയെന്നാരോപിച്ചാണ് ആക്രമണം.
ദിയയുടെ ഭര്‍ത്താവ് ഷെരീഫിനെയും നാലു വയസ്സുള്ള മകന് അല്‍ഷിഫാഫിനെയുമാണ് കഴിഞ്ഞ ദിവസം വരാപ്പുഴ മണ്ണുംതുരുത്തിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുമായുള്ള അഭിപ്രായവ്യത്യാസമാണ് ഷെരീഫിനെ ഈ ക്രൂരകൃത്യത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഷെരീഫിനെയും മകനെയും വീടിന്റെ ഒന്നാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പ് ഇയാള്‍ ഖദീജയെ വിളിച്ച് മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഖദീജ ഈ വിവരം മണ്ണുംതുരുത്തിലുള്ള അയല്‍വായിയെ വിളിച്ചുപറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. ഇവരുടെ മൃതദേഹം കാണാന്‍ ഖദീജ എത്തിയില്ലെന്നാണ് പോലീസ് നല്കുന്ന വിവരം. വളാഞ്ചേരിയില്‍ നിന്നും ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേയ്ക്ക് കൊണ്ടുപോയി.
മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഷെരീഫിന്റെയും ചാവക്കാട് സ്വദേശിനിയായ ദിയയുടെയും രണ്ടാം വിവാഹമായിരുന്നു. ആറു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. മൂന്നാഴ്ച മുന്‍പ് മകനെയും കൊണ്ട് ഷെരീഫ് മണ്ണുംതുരത്തിലുള്ള വാടകവീട്ടിലേയ്ക്ക് താമസം മാറി. ഖദീജ ആലുവയിലെ ഫ്ളാറ്റില്‍ തന്നെയായിരുന്നു താമസം.
Recent Comments