രജനികാന്തുമായി യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ വന്ന കഥാപാത്രങ്ങളില്‍ തൃപ്തനല്ലാത്തതുകൊണ്ടാണ് ഇത്രയുംവര്‍ഷം ഒന്നിച്ചഭിനയിക്കാന്‍ സാധിക്കാതിരുന്നതെന്നും സത്യരാജ് വെളിപ്പെടുത്തി. തന്റെ പുതിയ ചിത്രമായ വെപ്പണ്‍ ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് ഈ വിഷയത്തെപ്പറ്റിയും സത്യരാജ് സംസാരിച്ചത്.
‘രജനികാന്തിന്റെ രണ്ട് സിനിമകളിലേയ്ക്ക് എന്നെ വിളിച്ചിരുന്നു. എന്നാല്‍ അത് എനിക്ക് നിരസിക്കേണ്ടിവന്നു. ഒന്ന് ശിവാജി, മറ്റൊന്േന് എന്തിരന്. എന്തിരനില്‍ ഡാനി ഡെന്‍സോങ്പ അവതരിപ്പിച്ച പ്രൊഫസര്‍ ബൊഹ്റ എന്ന കഥാപാത്രത്തിലേയ്ക്കാണ് എന്നെ ക്ഷണിച്ചത്. എന്നാല്‍ ആ രണ്ട് സിനിമകളിലെ വേഷങ്ങളിലും ഞാന്‍ തൃപ്തനായിരുന്നില്ല. അല്ലാതെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ല’ എന്നാണ് സത്യരാജ് പറയുന്നത്.
രജനികാന്തും ലോകേഷ് കനകരാജും ഒന്നിക്കുന്ന കൂലിയില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്ന മുതിര്‍ന്ന താരം സത്യരാജാണ്. 38 വര്‍ഷങ്ങള്‍ക്കുശേഷമാണ് സത്യരാജ് രജനിക്കൊപ്പം അഭിനയിക്കുന്നത്. 1986 ല്‍ മിസ്റ്റര്‍ ഭാരത് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.
കുറെ കാലമായി രജനിയും സത്യരാജും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്നും അത് പരിഹരിച്ചാണ് സത്യരാജ് ഈ വേഷത്തില്‍ എത്തുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
Recent Comments