സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത വിയറ്റ്നാം കോളനിയിലെ ലല്ലം ചൊല്ലുന്ന ചെല്ലക്കിളികളെ എന്ന ഗാനരംഗത്ത് മോഹന്‍ലാല്‍ ഒരു കൈക്കുഞ്ഞുമായി ഡോക്ടറുടെ അടുക്കല്‍ (ആ വേഷം ചെയ്തത് ലത്തീഫാണ്) ഇഞ്ചക്ഷന് ചെയ്യാന്‍ കൊണ്ടുപോകുന്ന രംഗമുണ്ട്. ആ കൈക്കുഞ്ഞായി വേഷമിട്ടത് മലയാളത്തിലെ തല മുതിര്‍ന്ന പ്രൊഡക്ഷന്‍ കണ്ട്രോളര്മാരിലൊരാളായ കബീറിന്റെ മകള്‍ ഷെറിനാണ്. പിന്നീട് സന്തോഷ് ശിവന് സംവിധാനം ചെയ്ത ഹോ ഗയി ഹൈ മുഹബത്ത് എന്ന പ്രശസ്തമായ ആല്‍ബത്തിലെ ഒരു ബാല്യക്കാരിയായി വേഷമിട്ടതും ഷെറിനായിരുന്നു. 1998 ജനുവരി 1 നാണ് ആ ആല്‍ബം പുറത്തിറങ്ങിയത്. അന്നത്തെ സൂപ്പര്‍ ഹിറ്റ് ആല്‍ബങ്ങളില്‍ ഒന്നുകൂടിയായിരുന്നു അത്.
ആ ഗാനരംഗം ഷൂട്ട് ചെയ്യാന്‍ സന്തോഷ് എത്തിയത് ആലപ്പുഴയിലാണ്. അതില്‍ ഒരു ബാല്യക്കാരിയുടെ വേഷത്തിന് ഒരാളെ തേടുമ്പോള്‍ കബീര്‍ തന്നെയാണ് ഷെറിനെ എത്തിച്ചത്. തന്റെ ഭാഗം ആ കൊച്ചുമിടുക്കി ഗംഭീരമാക്കുകയും ചെയ്തു. വാസ്തവത്തില്‍ ഹിന്ദിയില്‍നിന്ന് ആദ്യമായി ഷൂട്ട് ചെയ്യുന്ന ഒരു ഗാനരംഗം കൂടിയായിരുന്നു അത്. ആ ആല്‍ബം ഹിറ്റായതോടെ ലൊക്കേഷനും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഹിന്ദിയും തമിഴും തെലുങ്കും സിനിമാ സംഘങ്ങള്‍ ആലപ്പുഴ അവരുടെ ഇഷ്ട ലൊക്കേഷനാക്കി. ദില്‍ സേ ഷൂട്ട് ചെയ്യാന്‍ ഷാരൂഖ് ഖാനെ ആലപ്പുഴയില്‍ എത്തിച്ചതും സന്തോഷ് ശിവനാണ്.
എന്നാല്‍ ഇന്ന് ഷെറിന് വളര്‍ന്ന് വലുതായിരിക്കുന്നു. വിവാഹിതയാണ്. നെവിന് ബഷീറാണ് ഭര്‍ത്താവ്. സാഖി ഏക മകനാണ്. ചൂസ് മൈ ഫ്രെഷ് എന്ന സംരംഭത്തിന്റെ മാനേജിംഗ് ഡയറക്ടറും മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് ഷെറിന്. ഒരിക്കല്‍ പ്രശസ്ത മേക്കപ്പ് മാന്‍ പട്ടണം റഷീദ് കബീറിന്റെ വീട്ടില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് ഷെറിന് മേക്കപ്പിന്റെ വഴി തെരഞ്ഞെടുത്ത്. ഇന്ന് തിരക്കുള്ള ബ്രൈഡല്‍ ആര്‍ട്ടിസ്റ്റാണ് ഷെറിന്. കേരളത്തിലുടനീളം ഷെറിന്റെ മേക്കപ്പ് വൈദഗ്ദ്ധ്യം പല കല്യാണ പെണ്‍കുട്ടികളും അനുഭവിച്ചറിഞ്ഞവരാണ്. sherinzak_makeover എന്നാണ് അവരുടെ വെബ് സൈറ്റിന്റെ പേര്.
കബീര്‍-റഷീദ ദമ്പതികളുടെ ഇളയ മകള്‍ കൂടിയാണ് കംപ്യൂട്ടര്‍ ബിരുദധാരിയായ ഷെറിന്. ഷഹന, ഷെബീന എന്നിവര്‍ സഹോദരിമാരുമാണ്.
Recent Comments