ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കത്തനാരില്‍ അഭിനയിക്കാന്‍ ഗന്ധര്വ്വന് എത്തുന്നു. പത്മരാജന് സംവിധാനം ചെയ്ത ഞാന്‍ ഗന്ധര്‍വ്വനിലൂടെ മലയാള സിനിമയിലെത്തിയ നിതീഷ് ഭരദ്വാജാണ് കത്തനാരിന്റെ സെറ്റില്‍ എത്തുന്നത്. നീണ്ട 33 വര്‍ഷങ്ങള്‍ക്കുശേഷമാണ് മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നത്. മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ നിതീഷിന്റെ കരിയറിലെ മികച്ച വേഷമായിരുന്നു ഞാന്‍ ഗന്ധര്‍വ്വനിലേത്. തുടര്‍ന്ന് നിരവധി ഹിന്ദി സിനിമകളില്‍ പ്രത്യക്ഷപ്പെട്ടു. 2018 ല്‍ റിലീസ് ചെയ്ത കേദാര്‍നാഥ് എന്ന ഹിന്ദി സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
കത്തനാരില്‍ അനുഷ്ക ഷെട്ടി, പ്രഭുദേവ, സാന്‍ഡി മാസ്റ്റര്‍, കുല്‍പ്രീത് യാദവ്, ഹരീഷ് ഉത്തമന് തുടങ്ങി പ്രശസ്തരായ താരങ്ങളാണ് അണിനിരക്കുന്നത്. മലയാളത്തില്‍നിന്നും സനൂപ് സന്തോഷ്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷന് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമ ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. ബൈജു ഗോപാലന്, വി.സി. പ്രവീണ്‍ എന്നിവരാണ് കോ-പ്രൊഡ്യൂസേഴ്സ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി.
45000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മോഡുലാര്‍ ചിത്രീകരണ ഫ്ളോറിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. മുപ്പതിലധികം ഭാഷകളിലായി റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ സിനിമയാണിത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യഭാഗം 2024 ല്‍ റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.
ചിത്രത്തിന്റേതായി പുറത്തു വിട്ട രണ്ട് മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഗ്ലിംസ് ജയസൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തു വിട്ടിരുന്നു. ഗ്ലിംസ് വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
Recent Comments