ചണ്ഡിഗഡ് വിമാനത്താവളത്തില്‍വച്ച് നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ റനൗട്ടിന് മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലേയ്ക്കുള്ള യാത്രയ്ക്കിടെ ചണ്ഡിഗഡില്‍വച്ച് കങ്കണയെ സിഐഎസ്എഫ് ഉദ്യോഗസ്ഥ അടിച്ചതായാണ് വിവരം.
സുരക്ഷാ ഉദ്യോഗസ്ഥയെ കങ്കണ തള്ളി മാറ്റുകയും അവര്‍ തിരിച്ചടിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ പരിശോധനയ്ക്കായി ഫോണ്‍ ട്രേയില്‍ വയ്ക്കാന്‍ കങ്കണയോട് ആവശ്യപ്പെട്ടെങ്കിലും കങ്കണ ഇത് നിഷേധിച്ചു. കൂടാതെ ഉദ്യോഗസ്ഥയെ തള്ളുകയും ചെയ്തു. തുടര്‍ന്ന് കുല്‍വീന്ദര്‍ കൗര്‍ കങ്കണയെ അടിക്കുകയായിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നാലെ കര്‍ഷകരെ അപമാനിച്ചതിനാണ് മര്‍ദ്ദിച്ചതെന്ന് ഉദ്യോഗസ്ഥ പറഞ്ഞതായാണ് വിവരം.
സംഭവത്തെത്തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനായി മുതിര്‍ന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ചു. ലോക് സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് കണ്ണയ്ക്കെതിരെ ആക്രമണം നടന്നിരിക്കുന്നത്. 75,755 വോട്ടുകള്‍ക്കാണ് ദേശീയ അവാര്‍ഡ് ജേതാവായ കങ്കണ കോണ്‍ഗ്രസിന്റെ വിക്രമാദിത്യ സിംഗിനെ പരാജയപ്പെടുത്തിയത്.
സംഭവത്തിനുശേഷം കങ്കണ റനൗട്ട് പോസ്റ്റ് ചെയ്ത വീഡിയോ
Shocking rise in terror and violence in Punjab…. pic.twitter.com/7aefpp4blQ
— Kangana Ranaut (Modi Ka Parivar) (@KanganaTeam) June 6, 2024
Recent Comments