ഇക്കുറി ലോക് സഭ തെരഞ്ഞെടുപ്പില്‍ സകല അദ്ധ്യാപകരെയും കേരളം വെട്ടിനിരത്തി.
കേരളത്തില്‍ നിന്നും ലോക് സഭ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്ന സര്‍വ ടീച്ചര്‍മാരെയും കളത്തിന് പുറത്തിരുത്തി സംസ്ഥാനത്തെ വോട്ടര്‍മാര്‍. അതില്‍ മൂന്ന് പേരും വനിതകള്‍. വടകരയില്‍നിന്ന് കെകെ ശൈലജയും എറണാകുളത്തുനിന്ന് കെജെ ഷൈനും വയനാട്ടില്‍നിന്ന് ആനി രാജയും തോറ്റത് ഭീകര ഭൂരിപക്ഷത്തിനാണ്. കെകെ ശൈലജ ഒരു ലക്ഷത്തിനു മീതെയും കെജെ ഷൈന്‍ രണ്ടര ലക്ഷത്തിനും ആനിരാജ മൂന്നു ലക്ഷത്തിനു മീതെയുമുള്ള ഭൂരിപക്ഷത്തിനായിരുന്നു തോറ്റത്.
ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് കെകെ ശൈലജയും കെജെ ഷൈനും പരാജയപ്പെട്ടത്. മുന്‍ വിദ്യാഭ്യാസ മന്ത്രിയും തൃശൂര്‍ സെന്റ് തോമസ് കോളേജിലെ പ്രൊഫസറും ഒക്കെ ആയിരുന്ന എന്‍. രവീന്ദ്രനാഥ് ചാലക്കുടിയില്‍ അറുപതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് പിന്തള്ളപ്പെട്ടത്. കാസര്‍ഗോഡ് കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന് തോല്പിച്ചതും അദ്ധ്യാപകനായിരുന്ന സിപിഎമ്മിലെ എംവി ബാലകൃഷ്ണനെയാണ്. ഏകദേശം ഒരു ലക്ഷം വോട്ടുകള്‍ക്കാണ് അദ്ദേഹം തോറ്റത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയോട് മൂന്നര ലക്ഷം വോട്ടിനു തകര്‍ന്ന സിപിഐ നേതാവ് ആനി രാജയും ഒരു കാലത്ത് ഡല്‍ഹിയില്‍ അദ്ധ്യാപിക ആയിരുന്നു. ബിജെപി രംഗത്തിറക്കിയ അദ്ധ്യാപകരായ ടിഎന്‍ സരസുവും (ആലത്തൂര്‍), ഡോക്ടര്‍ കെ.എസ്. രാധാകൃഷ്ണനും (എറണാകുളം) വമ്പന്‍ പരാജയം ഏറ്റുവാങ്ങി. വനിതകളെ പോലെ കേരളത്തില്‍ മത്സരിച്ച അധ്യാപകര്‍ക്കും പരാജയം രുചിക്കാനായിരുന്നു യോഗം. ഒരു കനല് തരി പോലുമില്ല.
(കടപ്പാട്: രമേശ് മാത്യു)
Recent Comments