കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഇന്ത്യ മുന്നണിയെ പിന്തുണക്കുന്ന ശക്തികളാണെന്ന് മുന്‍ മന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ ഡോ. തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ ഫേസ്ബുക്കിലാണ് ഈ പരാമര്‍ശം.
അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ-
‘യുഡിഎഫിനെ കേരളത്തില്‍ നിന്നും ജനങ്ങള്‍ മുഖ്യമായി തെരഞ്ഞെടുക്കുകയുണ്ടായി. ബിജെപിക്ക് ഒരു സീറ്റ് കേരളത്തില്‍നിന്നും ജയിക്കാനായതും അവരുടെ വോട്ടിങ് ശതമാനം ഉയര്‍ന്നതും എല്ലാ ജനാധിപത്യ വിശ്വാസികളും ആശങ്കപ്പെടേണ്ട കാര്യമാണ്. എല്‍ഡിഎഫിന് ഉണ്ടായിട്ടുള്ള ഈ സംസ്ഥാന വ്യാപകമായ തിരിച്ചടിയുടെ കാരണങ്ങള്‍ മുന്നണി പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തും.
പത്തനംതിട്ടയില്‍ പോള്‍ ചെയ്ത വോട്ടും വോട്ടിങ് ശതമാനവും കുറഞ്ഞിട്ടും യുഡിഎഫ് കൂടുതല്‍ ഭൂരിപക്ഷത്തോടെ ജയിച്ച സാഹചര്യമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 2019-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടിങ് ശതമാനം കുറയുകയും ഉണ്ടായി. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടിങ്ങ് ശതമാനം വീണ്ടും ഉയര്‍ന്നു. എന്നാല്‍ 2019-ലേക്കാള്‍ മൂന്ന് ശതമാനത്തോളം കുറവാണ്.
ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു. എനിക്ക് വേണ്ടി കഴിഞ്ഞ മൂന്ന് മാസക്കാലത്തോളം പ്രവര്‍ത്തിച്ച പത്തനംതിട്ട ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരോടും നേതാക്കന്മാരോടും വോട്ടര്‍മാരോടും നന്ദി പറയുന്നു. എംപി ആയില്ലെങ്കിലും മൈഗ്രേഷന്‍ കോണ്‍ക്ലെവ് വഴി ഏറ്റെടുത്തിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനായി തുടര്‍ന്നും ഇവിടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി തുടരും. തെരഞ്ഞെടുപ്പില്‍ ജയിച്ച ശ്രീ. ആന്റോ ആന്റണിക്ക് അഭിനന്ദനങ്ങള്‍ നേരുന്നു. ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച സ. കെ. രാധാകൃഷ്ണന് അഭിവാദ്യങ്ങള്‍.
Recent Comments