ലോക് സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍നിന്ന് സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെ ഏറ്റവും അധികം സൈബര്‍ ആക്രമണം നേരിട്ടത് നടി നിമിഷ സജയന് ആണ്. നാല് വര്‍ഷം മുമ്പ് നിമിഷ നടത്തിയ ഒരു പ്രസ്താവനയാണ് ഇതിന് കാരണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിച്ചപ്പോഴായിരുന്നു നിമിഷയുടെ പ്രസ്താവന.
‘ഞാനിപ്പോള്‍ ഒരു ബോര്‍ഡ് വായിച്ചിരുന്നു. തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തിട്ടില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത് എന്ന്. നമ്മള് കൊടുക്കുമോ, കൊടുക്കില്ല.’ എന്നാണ് അന്ന് നിമിഷ സജയന് പറഞ്ഞത് ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ നടിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. അധിക്ഷേപ കമന്റുകളും പരിഹാസങ്ങളുമൊക്കെ കടുത്തതോടെ താരം തന്റെ സോഷ്യല്‍ മീഡിയ പേജുകളിലെ കമന്റ് ബോക്സ് ലോക്ക് ചെയ്തു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്.
നിമിഷ സജയന്റെ പേര് പരാമര്‍ശിക്കാതെയാണ് വിഷയത്തില്‍ ഗോകുല്‍ സുരേഷിന്റെ പ്രതികരണം. ‘ആ നടി അത് പറഞ്ഞിട്ട് ഇത്രയും വര്‍ഷമായില്ലേ. പറയുമ്പോള്‍ ഒരു സഹപ്രവര്‍ത്തകനെക്കുറിച്ചാണ് പറയുന്നതെന്നോ താന്‍ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയര്‍ കലാകാരനെക്കുറിച്ചാണ് പറയുന്നതെന്നോ ഉള്ള ഒരു ചിന്ത അവര്‍ക്ക് അപ്പോള്‍ ഇല്ലായിരുന്നു. പുതിയ സാഹചര്യത്തില്‍ അവര്‍ക്ക് അതൊരു തിരിച്ചടിയായി മാറിക്കാണാം. അവരെ അങ്ങനെ വിഷമിപ്പിക്കുന്നതിലും എനിക്ക് വ്യക്തിപരമായി വിഷമമേയുള്ളൂ. അന്ന് അവര്‍ അത് പറഞ്ഞതിലും എനിക്ക് വ്യക്തിപരമായി വിഷമമേയുള്ളൂ.’ ഗോകുല്‍ പറഞ്ഞു.
Recent Comments