അടുക്കള കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഐശ്വര്യവും സമൃദ്ധിയും സമ്പത്തും ലഭിക്കും. എന്നാല്‍, ചില വസ്തുക്കള്‍ അടുക്കളയില്‍ സൂക്ഷിച്ചാല്‍ ദാരിദ്രവും പട്ടിണിയും കടവും കാരണം ബുദ്ധിമുട്ടിലാകുമെന്നാണ് വിശ്വാസം.
- വൃത്തിയുള്ള ഇടങ്ങളില്‍ മാത്രമേ മഹാലക്ഷ്മി വസിക്കൂ എന്നാണ് വിശ്വാസം. അതിനാല്‍ തന്നെ ചൂല് അവശ്യ വസ്തുവാണ്. എന്നാല്‍, അടുക്കളയില്‍ ചൂല് സൂക്ഷിക്കാന്‍ പാടില്ലെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്.
-
മിക്ക വീടുകളിലും ഫ്രിഡ്ജില്‍ കാണപ്പെടുന്ന ഒന്നാണ് ഭക്ഷണ ഉണ്ടാക്കുന്നതിനുള്ള മാവ്. ഇത് വാസ്തു ശാസ്ത്രപരമായി ദോഷം ചെയ്യും. ശനി, രാഹു ഗ്രഹങ്ങള്‍ പ്രതികൂലമായി നില്ക്കാന് ഇത് ഇടയാക്കുകയും പ്രശ്നങ്ങളുടെ ഘോഷയാത്ര ആരംഭിക്കുകയും ചെയ്യും.
-
വീടുകളില്‍ പൊട്ടിയ വസ്തുക്കള്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന് പറയാറുണ്ട്. അതുപോലെ തന്നെ അടുക്കളയില്‍ പൊട്ടിയ പാത്രങ്ങളും സൂക്ഷിക്കാനോ ഉപയോഗിക്കാനോ പാടില്ല. ഇത് സാമ്പത്തിക ദുരിതങ്ങള്‍ക്ക് ഇടയാക്കും.
എല്ലാ വീടുകളിലും പൊതുവായി കാണപ്പെടുന്ന വസ്തുവാണ് കണ്ണാടി. അടുക്കളയില്‍ ഒരിക്കലും കണ്ണാടി സ്ഥാപിക്കാന്‍ പാടില്ല. ഇത് വീട്ടിലേയ്ക്ക് നെഗറ്റീവ് എനര്‍ജിയെ ക്ഷണിച്ചു വരുത്തും. പട്ടിണിയും ദാരിദ്രവും കൊണ്ട് കുടുംബം മുടിയും.
-
സാധാരണയായി അടുക്കളയില്‍ മരുന്നുകള്‍ സൂക്ഷിക്കുന്ന പതിവ് കണ്ടുവരാറുണ്ട്. അടുക്കളയില്‍ മരുന്നുകള്‍ സൂക്ഷിച്ചാല്‍ രോഗങ്ങള്‍ പിടികൂടുമെന്നാണ് പറയുന്നത്. ഇത് പിന്നീട് സാമ്പത്തിക ബാധ്യതയിലേയ്ക്ക് വഴി മാറും.
-
അടുക്കളയില്‍ ഒരിക്കലും സൂക്ഷിക്കാന്‍ പാടില്ലാത്ത വസ്തുക്കളില്‍ ഒന്നാണ് പുറത്ത് ധരിക്കുന്ന ചെരിപ്പുകള്‍. പുറത്ത് ഉപയോഗിക്കുന്ന ചെരിപ്പ് അടുക്കളയില്‍ ധരിക്കാനും പാടില്ല. എന്നാല്‍ അടുക്കളയില്‍ മാത്രമായി ചെരിപ്പ് ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നമില്ല.
(ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)
Recent Comments