മഹാരാഷ്ട്രയിലെ ജയസിഗ്പൂരില് നടന്ന രാജമുദ്ര ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പട്ടാമ്പി ചന്ദ്രന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ശ്രീദേവ് കപ്പൂര്‍ സംവിധാനം ചെയ്ത ‘ഹെല്‍പ്പര്‍’ എന്ന ഫിലിമിലെ അഭിനയത്തിനാണ് അവാര്‍ഡ്. പ്രശാന്തന് കാക്കശ്ശേരിയുടേതാണ് കഥ. ഓങ്ങല്ലൂര്‍ കടപ്പറമ്പത്ത് കാവ് അമ്പാടി വീട്ടില്‍ വാസുവിന്റെയും തങ്കമ്മയുടെയും ആറ് മക്കളില്‍ ഒരാളാണ്.
സ്കൂള്‍ നാടകങ്ങള്‍ എഴുതുകയും അഭിനയിക്കുകയു ചെയ്തിരുന്ന പട്ടാമ്പി ചന്ദ്രന്,സംസ്ഥാന പോളിടെക്നിക് കലോത്സവത്തില്‍ മോണോആക്റ്റില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. മഴവില്‍ മനോരമ കോമഡി ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റായിരുന്നു. ഈ തിരക്കിനിടയില്‍, പാപ്പാസ്, ഒരു സിനിമക്കാരന്, ഓട്ടറിക്ഷ, ജനാല, ജഗള, രാമരാജ്യം, പുലിയാട്ടം, നിഴലാഴം, ശശിയും ശകുന്തളയും എന്നീ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
പയനം, ആലിയാന്റെ റേഡിയോ തുടങ്ങിയ ഷോര്‍ട്ട് ഫിലീമുകളിലും വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്. ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കര്‍ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. എറണാകുളം കാക്കനാട് കെ.ബി.പി.എസിലെലജീവനക്കാരനാണ്.
Recent Comments