ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹന്‍ നിര്‍മിച്ച് നവാഗതനായ അരുണ്‍ വെണ്‍പാല കഥയും, സംവിധാനവും, സംഗീത സംവിധാനവും നിര്‍വഹിക്കുന്ന ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം ‘കര്‍ണിക’ യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നിരവധി പ്രശസ്ത സിനിമാതാരങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഈ പോസ്റ്റര്‍ റിലീസ് ചെയ്തിട്ടുണ്ട്.
കവിത, സംവിധാനം ,ചലച്ചിത്ര നിര്‍മ്മാണം, തിരക്കഥ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സോഹന്‍ റോയ് ആണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍. ഈ ചിത്രത്തിലെ ഒരു പാട്ടിന്റെ രചനയും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടി പ്രിയങ്ക നായരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിയാന്‍ മംഗലശ്ശേരിയാണ് മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ പതിറ്റാണ്ടുകളായി മലയാള സിനിമാ ലോകത്തെ നിറ സാന്നിധ്യമായ ടിജി രവിയും ഇതില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. ഈ സിനിമയിലൂടെ ആധവ് റാം എന്ന പുതുമുഖ നായകനെ മലയാളികള്‍ക്ക് മുന്‍പിലേക്ക് പരിചയപ്പെടുത്തുന്നു. കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രെദ്ധേയരായ ശ്രീകാന്ത് ശ്രീകുമാര്‍, ഗോകുല്‍.കെ.ആര്, ഐശ്വര്യ വിലാസ് എന്നിങ്ങനെ ഒരു പിടി നവാഗതരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
മോഹന്‍ലാലിന്റെ ഉടമസ്ഥതയിലായിരുന്ന അത്യാധുനിക ഡോള്‍ബി അറ്റ്മോസ് സൗണ്ട് സ്റ്റുഡിയോയായ വിസ്മയാസ് മാക്സ്, സൗത്ത് ഇന്ത്യയിലെ അത്യാധുനിക സാങ്കേതിക വിദ്യയോട് കൂടിയ തിരുവനന്തപുരത്തെ ഏരീസ് പ്ലെക്സ് എസ് എല്‍ തിയറ്റര്‍ എന്നിവയൊക്കെ ഇപ്പോള്‍ ഏരീസ് ഗ്രൂപ്പിന്റെ ഭാഗമാണ്.
സ്കൂളുകളിലും കോളേജുകളിലും സിനിമായോട് അഭിരുചിയുള്ള വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച ടാലെന്റ് ക്ലബുകളിലെ അംഗങ്ങള്‍ക്കും സിനിമാരംഗത്ത് അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഈ ചിത്രത്തിലെ പാട്ട്, ഡാന്‍സ്, പോസ്റ്റര്‍ ഡിസൈനിംഗ്, എന്നിങ്ങനെ വിവിധ മത്സരങ്ങളും കേരളമൊട്ടാകെ നടത്തുകയാണ്. വിജയികള്‍ക്ക് ലക്ഷക്കണക്കിന് രൂപ സമ്മാനമായി ലഭിക്കുന്നതിനോടൊപ്പം ഏരീസ് ഗ്രൂപ്പിന്റെ അടുത്ത ചിത്രത്തില്‍ അവസരവും ലഭിക്കും. ഒറ്റപ്പാലം, കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.
ഡിഒപി: അശ്വന്ത് മോഹന്‍, ബിജിഎം: പ്രദീപ് ടോം, ഗാനരചന: ധന്യ സ്റ്റീഫന്‍, വിക്ടര്‍ ജോസഫ്, അരുണ്‍ വെണ്‍പാല, പ്രോജക്ട് മാനേജര്‍: ജോണ്സണ് ഇരിങ്ങോള്‍, ക്രിയേറ്റീവ് ഹെഡ്: ബിജു മജീദ്, ഫിനാന്‍സ് കണ്ട്രോളര്: സജീഷ് മേനോന്, ആര്‍ട്ട്: രാകേഷ് നടുവില്‍, മേക്കപ്പ്: അര്‍ഷാദ് വര്‍ക്കല, കോസ്റ്റുംസ്: ഫെമിന ജബ്ബാര്‍, മറിയ കുമ്പളങ്ങി, ആക്ഷന്‍ അഷ്റഫ് ഗുരുക്കള്‍. പിആര്‍ഒ: എംകെ ഷെജിന്‍.
Recent Comments