തെന്നിന്ത്യന്‍ താരം അര്ജുന് സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്ജുന് വിവാഹിതയായി. നടന് തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതിയാണ് വരന്. ചെന്നൈയില്‍ അര്ജുന് പണി കഴിപ്പിച്ച ഹനുമാന് ക്ഷേത്രത്തിലായിരുന്നു വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ജൂണ്‍ 14 ന് ചെന്നൈയില്‍വച്ചാണ് വിവാഹവിരുന്ന്. സമുദ്രക്കനി, നടന് വിശാലിന്റെ അച്ഛനും അഭിനേതാവുമായ ജി.കെ. റെഡ്ഡി, കെ.എസ്. രവികുമാര്‍, വിജയകുമാര്‍ എന്നിവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
‘പട്ടത്ത് യാനൈ’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നടന് അര്ജുന് സര്‍ജ സംവിധാനം ചെയ്ത പ്രേമ ബരാഹ എന്ന കന്നഡ ചിത്രത്തിലും ഐശ്വര്യയായിരുന്നു നായിക.
അടഗപ്പട്ടത് മഗജനങ്ങളെ എന്ന ചിത്രത്തിലൂടെയാണ് ഉമാപതി സിനിമാരംഗത്തെത്തുന്നത്. മണിയാര്‍ കുടുംബം, തിരുമണം, തന്നെ വണ്ടി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Recent Comments