രാഹുല്‍ ഗാന്ധി ഒഴിഞ്ഞ വയനാട് സീറ്റില്‍ നെഹ്റു കുടുംബത്തില്‍ നിന്നുതന്നെയുള്ള പ്രിയങ്കാ ഗാന്ധി അങ്കം കുറിക്കുമ്പോള്‍ റായ്ബറേലിയും ആമേത്തിയും പോലെ വയനാടും നെഹ്റുകുടുംബത്തിന്റെ സ്വന്തം മണ്ഡലം ആവുകയാണ്.
കോണ്‍ഗ്രസിന് പൊതുവേ നല്ല ശക്തിയുള്ള വയനാട് മണ്ഡലത്തില്‍ പ്രിയങ്കയുടെ വിജയം സുനിശ്ചിതമാണെങ്കിലും ശക്തിയേറിയ മത്സരത്തിനു തന്നെയാകും എല്‍ ഡി എഫ് തയ്യാറാവുക. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ആനിരാജ തന്നെ രംഗത്തിറങ്ങുമോ എന്നാണ് അറിയേണ്ടത്. അതെന്തായാലും രാജ്യം ഉറ്റുനോക്കുന്ന ഒരു തിരഞ്ഞെടുപ്പിന് വേദിയാകാന്‍ ഒരിക്കല്‍ക്കൂടി വയനാടിന് അവസരം കൈവന്നിരിക്കുകയാണ്. അതേ സമയം തൃശൂരില്‍ പരാജയപ്പെട്ട കെ. മുരളീധരനെ വയനാട്ടില്‍ മത്സരിപ്പിക്കേണ്ടിയിരുന്നു എന്നാണ് പാര്‍ട്ടിയിലെ അടക്കിപ്പിടിച്ച സംസാരം.
Recent Comments