മഞ്ജു വാര്യര്‍, ഭാവന, പൂര്‍ണിമ, ശ്വേത മേനോന്, സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവരുടേതായൊരു സൗഹൃദ സംഘമുണ്ടായിരുന്നു മലയാള സിനിമയില്‍. എന്നാല്‍ ഇപ്പോള്‍ ശ്വേത മേനോന് ആ സൗഹൃദ കൂട്ടായ്മയുടെ ഭാഗമല്ല. ഈ ബന്ധത്തിലുണ്ടായ വിള്ളലുകളെ കുറിച്ച് കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ് ശ്വേത മേനോന്.
‘ഞങ്ങളുടെ കാഴ്ചപ്പാടുകളൊക്കെ മാറി. എല്ലാത്തിന്റേയും അടിത്തറ എന്ന് പറയുന്നത് ഞാന്‍ ഒരു പട്ടാളക്കാരന്റെ മകളാണ് എന്നതാണ്. അതുകാരണം എനിക്ക് നേരേ വാ നേരേ പോ എന്നത് മാത്രമേ അറിയുകയുള്ളു. വാക്കുകള്‍ വളച്ചൊടിച്ച് സംസാരിക്കാന്‍ എനിക്കറയില്ല. ഞാന്‍ ഒറ്റ മോളാണ്. എനിക്ക് സനേഹിക്കാന്‍ മാത്രമേ അറിയുള്ളൂ. എന്നോട് ആരെങ്കിലും കള്ളത്തരം പറഞ്ഞാല്‍, ആരാണെങ്കിലും, എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. ഞാന്‍ വേറെ ആരുടേയും ജീവിതത്തെ കുറിച്ച് കള്ളം പറയാറില്ല. അങ്ങനെയുള്ളവര്‍ ഒന്നുമില്ലെങ്കില്‍ (എന്റെ ജീവിതത്തിലേക്ക്) വരാതിരിക്കുക, അല്ലെങ്കില്‍ കള്ളം പറയാതിരിക്കുക. അങ്ങനെ ഒരു സ്വരച്ചേര്‍ച്ചയില്ലായ്മ ആ സൗഹൃദത്തിന്റെ ഇടയില്‍ വന്നു’ ശ്വേത തുടര്‍ന്നു.
‘എന്നെ മാത്രമാണ് പറ്റിക്കുന്നതെന്നാണ് അന്ന് എനിക്ക് തോന്നിയത്. ഞാന്‍ ബോളിവുഡില്‍നിന്നും വന്നതാണ്. അവിടെ എനിക്ക് ബുദ്ധിമുട്ടുകളുണ്ടായിട്ടില്ല. ഇവിടെ വന്നിട്ട് എന്തിനാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്ന് ഞാന്‍ സ്വയം ചോദിച്ചു. ഇതോടെ ഞാന്‍ പതുക്കെ വലിയാന്‍ തുടങ്ങി. പുറത്തുനിന്നും ആളുകള്‍ ചോദിക്കാന്‍ തുടങ്ങി.’
‘അങ്ങനെ ഞങ്ങളുടെ ഇടയില്‍ യുദ്ധമൊന്നും നടന്നിട്ടില്ല. ഗുഡ് ലക്ക് എന്ന് പറഞ്ഞാണ് ഞങ്ങള്‍ പിരിഞ്ഞത്. എന്നെയത് സാരമായി ബാധിക്കാന്‍ തുടങ്ങിയിരുന്നു. അവരില്‍ ആരാണ് പറഞ്ഞത് എന്നതിന് പ്രസക്തിയില്ല. ഞാന്‍ ഗ്രൂപ്പില്‍ ഇല്ലെന്ന് മാത്രമേയുള്ളൂ, അവര്‍ ഇപ്പോഴും സൗഹൃദം തുടരുന്നു.’
‘വ്യക്തിപരമായി അവര്‍ എല്ലാവരും ഇപ്പോഴും എന്റെ നല്ല സുഹൃത്തുക്കളാണ്. ടൈം ഈസ് ദ ബെസ്റ്റ് ഹീലര്‍ എന്നാണ് പറയുന്നത്. ഇത് എപ്പഴോ നടന്നതാണ്. ഇപ്പോള്‍ എന്റെ മനസ്സില്‍ അതൊന്നുമില്ല. ഞാന്‍ ആ ഗ്രൂപ്പിന്റെ ഭാഗം അല്ല എന്ന് മാത്രം. പിന്നെ ഞാന്‍ അതിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല’ എന്ന് ശ്വേത മേനോന് പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം കാണാം:
Recent Comments