മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ക്ലാസിക് ത്രില്ലറാണ് മണിച്ചിത്രത്താഴ്. മധു മുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനംചെയ്ത ചിത്രം 1993 ഡിസംബര്‍ 25 നാണ് റിലീസായത്. മോഹന്‍ലാലും സുരേഷ് ഗോപിയും ശോഭനയും നെടുമുടിവേണുവും ഇന്നസെന്റും കെ.പി.എ.സി ലളിതയുമടക്കം മത്സരിച്ച് അഭിനയിച്ച ആ ചിത്രം അന്നത്തെ ബ്ലോക്ക് ബസ്റ്റര്‍ കൂടിയായിരുന്നു. സ്വര്‍ഗ്ഗചിത്ര അപ്പച്ചനായിരുന്നു നിര്‍മ്മാതാവ്. മണിച്ചിത്രത്താഴ് പിന്നീട് നിരവധി ഇന്ത്യന്‍ ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്യപ്പെട്ടതുപോലും അതിന്റെ സര്‍വ്വസ്വീകാര്യത ഒന്നുകൊണ്ടുമാത്രമാണ്.
മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ സാങ്കേതിക മികവോടെ മണിച്ചിത്രത്താഴ് പ്രദര്ശനത്തിനൊരുങ്ങുകയാണ്. 4K യിലേയ്ക്ക് ചിത്രം ഫോര്‍മാറ്റ് ചെയ്യപ്പെട്ടു. 4K ഡോള്‍ബി അട്മോസിലാണ് ശബ്ദ വിന്യാസം ഒരുങ്ങുന്നത്. ദൃശ്യ- ശബ്ദ മികവോടെ മണിച്ചിത്രത്താഴിന്റെ പുതിയ വേര്‍ഷന്‍ ആഗസ്റ്റ് 15 ന് തീയേറ്ററുകളില്‍ റിലീസിനെത്തും.
അടുത്തിടെ മോഹന്‍ലാല്‍ നായകനായ ഭദ്രന് ചലച്ചിത്രം സ്ഫടികവും സിബി മലയില്‍ ചിത്രം ദേവദൂതനും പുത്തന്‍ സാങ്കേതിക മികവിലേയ്ക്ക് പരിവര്‍ത്തനപ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ചയാണ് മണിച്ചിത്രത്താഴും.
Recent Comments