ദക്ഷിണേന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് നാഗാര്‍ജുന അക്കിനേനി. തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണിച്ച ഒരു മോശം പ്രവൃത്തി കാരണം സോഷ്യല്‍ മീഡിയയിലൂടെ മാപ്പു പറഞ്ഞിരിക്കുകയാണ് താരം. നാഗാര്‍ജുനയെ സമീപിച്ച ഒരു ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന് തള്ളി താഴെയിട്ടതാണ് പ്രശ്നത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യം കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.
ഹൈദരാബാദ് വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ നടന്നുവരുന്ന നടന്മാരായ നാഗാര്‍ജുനയേയും ധനുഷിനെയും കണ്ട് സമീപമുള്ള ഒരു കടയിലെ ജീവനക്കാരന് നാഗാര്ജുനയ്ക്കടുത്തേയ്ക്ക് ചെന്നു. ഉടന്‍തന്നെ ജീവനക്കാരനെ സുരക്ഷാ ഭടന് ശക്തിയായി തള്ളി മാറ്റുകയും അയാള്‍ പോയി താഴെ വീഴുകയും ചെയ്തു. ഈ സംഭവങ്ങളൊന്നും നാഗാര്‍ജുന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
എന്നാല്‍ ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ താരത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രതികരണങ്ങളാണ് ഉയര്‍ന്നത്. തൊട്ടുപിന്നാലെ വീഡിയോ പങ്കുവച്ചുകൊണ്ട് നാഗാര്‍ജുനയുടെ പ്രതികരണവുമെത്തി.
This just came to my notice … this shouldn’t have happened!!
I apologise to the gentleman 🙏and will take necessary precautions that it will not happen in the future !! https://t.co/d8bsIgxfI8— Nagarjuna Akkineni (@iamnagarjuna) June 23, 2024
‘ഇപ്പോഴാണ് ഈ വീഡിയോ ശ്രദ്ധയില്‍ പെട്ടത്. ഇതൊരിക്കലും നടക്കരുതായിരുന്നു. ആ മാന്യവ്യക്തിയോട് ഞാന്‍ മാപ്പു ചോദിക്കുന്നു. ഭാവിയില്‍ ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളെടുക്കും’ വീഡിയോ പങ്കുവച്ചുകൊണ്ട് നാഗര്‍ജുന കുറിച്ചു.
ശേഖര്‍ കമ്മൂല സംവിധാനം ചെയ്യുന്ന കുബേര എന്ന ചിത്രമാണ് താരത്തിന്റേതായി ചിത്രീകരണം നടന്നുവരുന്നത്. ചിത്രത്തില്‍ ധനുഷ് മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
Recent Comments