കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം നേടിയവരാണ് ഒആര്‍ കേളുവും കൊടിക്കുന്നേല്‍ സുരേഷും ഒആര്‍ കേളു ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംസ്ഥാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ അടിസ്ഥാനം കേളുവിനു ദേവസ്വം വകുപ്പ് നല്‍കിയില്ല എന്നതാണ്. അദ്ദേഹം വയനാട് ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയാണ്. സവര്‍ണ മുന്നോക്ക വിഭാഗത്തെ പ്രീണിപ്പിക്കാനാണ് പിണറായി സര്‍ക്കാര്‍ ദേവസ്വം വകുപ്പ് ആദിവാസി വിഭാഗത്തിലെ കുറിച്ചിയ സമുദായാംഗമായ കേളുവിനു നല്‍കാതിരുന്നത് എന്നാണ് ഗോത്ര മഹാസഭയുടെ ആരോപണം. കെ രാധാകൃഷ്ണന് ലോകസഭയിലേക്ക് ജയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം രാജിവെച്ച ഒഴിവിലേക്കാണ് ഒആര്‍ കേളു മന്ത്രിയായത്.
കെ. രാധാകൃഷ്ണന്റെ കൈവശം ഉണ്ടായിരുന്ന പട്ടികജാതി/പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മാത്രമാണ് കേളുവിനു കൊടുത്തത്. മറ്റു വകുപ്പുകളായ ദേവസ്വം, പാര്‍ലിമെന്റ് കാര്യം തുടങ്ങിയ വകുപ്പ് യഥാക്രമം വിഎന്‍ വാസവന്, എംബി രാജേഷ് എന്നിവര്‍ക്കാണ് നല്‍കിയത്. ഇതാണ് പലരെയും പ്രകോപിപ്പിച്ചത്. ആദിവാസി സമൂഹത്തില്‍ നിന്നുള്ള രണ്ടാമത്തെ മന്ത്രിയാണ് ഒആര്‍ കേളു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പികെ ജയലക്ഷ്മിയായിരുന്നു ആദ്യമായി ആദിവാസി വിഭാഗത്തില്‍ നിന്നും മന്ത്രിയായത്. പി കെ ജയലക്ഷ്മിയ്ക്കും പട്ടികജാതി/പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മാത്രമാണ് നല്‍കിയത്.
ഒആര്‍ കേളു പുതുമുഖമായതുകൊണ്ടാണ് പട്ടികജാതി/പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മാത്രം നല്‍കിയതെന്നാണ് ഇടതുമുന്നണിയുടെ ന്യായീകരണം. മുഹമ്മദ് റിയാസ് പുതുമുഖമായിട്ടും എന്തുകൊണ്ടാണ് ടൂറിസവും പൊതുമരാമത്ത് വകുപ്പും നല്‍കിയതെന്നാണ് മറുവാദം. പ്രധാനമായും ദേവസ്വം വകുപ്പ് കേളുവിന് നല്കാത്തതിനെതിരെയാണ് ദളിത് ബുദ്ധിജീവികളുടെ രൂക്ഷമായ ആക്രമണം. അതേസമയം ദേവസ്വം വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന് കേളുവിനു പകരം നല്‍കിയത് വിഎന്‍ വാസവനാണ്. വാസവന് അവര്‍ണ സമുദായ അംഗമാണ്. അതായത് ഈഴവനാണ്. അതിനാല്‍ സവര്‍ണ്ണരെ പ്രീണിപ്പിക്കാനാണെന്ന വാദം അടിസ്ഥാന രഹിതമാണ്.
കെ. രാധാകൃഷ്ണന് ദേവസ്വം മന്ത്രിയായപ്പോള്‍ സൈബര്‍ സഖാക്കള്‍ ആദ്യമായാണ് പട്ടികജാതിക്കാരനായ ഒരാള്‍ ദേവസ്വം മന്ത്രിയാവുന്നതെന്നു പറഞ്ഞുകൊണ്ട് പിണറായി വിജയനെ പുകഴ്ത്തുകയുണ്ടായി. എന്നാല്‍ കോണ്‍ഗ്രസുകാരായ വെള്ള ഈച്ചരന്‍, ദാമോദരന്‍ കാളാശേരി തുടങ്ങിയവരും സിപിഎം നേതാവ് എംകെ കൃഷ്ണനും ദേവസ്വം മന്ത്രിയായിട്ടുണ്ട് എന്ന വസ്തുത സഖാക്കള്‍ വിസ്മരിച്ചു. കേരളത്തില്‍ ഇതുവരെ ഒരു പട്ടിക ജാതിക്കാരനും വ്യവസായ മന്ത്രിയോ ആരോഗ്യ മന്ത്രിയോ ആയിട്ടില്ല. പിന്നെ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി തുടങ്ങിയ പദവികള്‍ കാര്യം പറയാനുമില്ല. അതേസമയം കഴിഞ്ഞ ലോകസഭ തെരെഞ്ഞെടുപ്പിനോടൊപ്പം നടന്ന ഒഡീഷ നിയമസഭാ തെരെഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി മുഖ്യമന്ത്രിയാക്കിയത് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള മോഹന്‍ ചരണ്‍ മാഞ്ചിയെയാണ്. നമ്മുടെ നാട്ടില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വ്യക്തിക്ക് പട്ടികജാതി/പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് അല്ലാതെ മറ്റൊന്നും നല്‍കുന്നില്ല.
ലോക സഭ പ്രോടൈം സ്പീക്കറായി കോണ്‍ഗ്രസ് നേതാവായ കൊടിക്കുന്നേല്‍ സുരേഷിനെ നിയമിക്കാത്തത് പട്ടികജാതിക്കാരനായതുകൊണ്ടാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അതിനു മറുപടിയായി ചിലര്‍ പറഞ്ഞത് ഭാരതത്തിന്റെ രാഷ്ട്ര പിതാവായ ദ്രൗപദി മുര്‍മു ഒഡീഷയിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയാണെന്നായിരുന്നു. അതിനു മുമ്പ് രാഷ്ട്രപതിയായ റാം നാഥ് കോവിന്ദ് പട്ടിക ജാതിക്കാരനായിരുന്നു. ഈ രണ്ട് രാഷ്ട്രപതിമാരും ബിജെപിയുടെ നോമിനികളാണ്. അതേസമയം അറുപത് വര്‍ഷത്തിലേറിയ ഇന്ത്യ രാജ്യം ഭരിച്ച കോണ്‍ഗ്രസ് ആദിവാസി സമൂഹത്തില്‍ നിന്നുള്ള വ്യക്തിയെ രാഷ്ട്രപതിയാക്കിയിട്ടില്ല. അതേസമയം പട്ടികജാതി വിഭാഗത്തില്‍ നിന്നും മലയാളിയായ കെആര്‍ നാരായണനെ കോണ്‍ഗ്രസ് രാഷ്ട്രപതിയാക്കിയിട്ടുണ്ട്.
Recent Comments