വിവാഹവാര്‍ഷിക ദിനത്തില്‍ നടന് ധര്മ്മജന് ബോള്‍ഗാട്ടി ഭാര്യ അനുജയെ വീണ്ടും വിവാഹം ചെയ്തു. മക്കളെ സാക്ഷിയാക്കിയായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരുടെയും വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഈ നിയമ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു ഇരുവരും വീണ്ടും വിവാഹം ചെയ്തത്.
മക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തില്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ശേഷം രജിസ്ട്രാര്‍ ഓഫീസില്‍ എത്തി വിവാഹം രജിസ്റ്റര്‍ ചെയ്തു. നിര്‍മാതാവ് ബാദുഷയുടെ ഭാര്യ മഞ്ജുവായിരുന്നു ഒരു സാക്ഷി.
ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും ഭാര്യയുടേയും വിവാഹത്തെക്കുറിച്ച് പങ്കുവച്ചത്. ‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരന് ഞാന്‍ തന്നെ. മുഹൂര്‍ത്തും 9.30 നും 10.30 നും ഇടയില്‍. എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം” എന്നായിരുന്നു ധര്മ്മജന് കുറിച്ചത്. രസകരമായ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. പിന്നാലെ താരത്തിന് ആശംസകളുമായി നിരവധി പേരെത്തി.
‘ഇത് പബ്ലിസിറ്റിയ്ക്ക് വേണ്ടി ഇട്ടതല്ല. ഞങ്ങളുടെ ഒരാവശ്യത്തിന് വേണ്ടിയാണ്.നീ ഇതുവരെ രജിസ്റ്റര്‍ ചെയ്തില്ലേ എന്ന് ചോദിച്ച് പിഷാരടി ചീത്ത പറയുകയുണ്ടായി. നീ ചത്തു പോയാല്‍ അവള്‍ക്ക് ഇന്‍ഷുറന്‍സ് പോലും കിട്ടില്ലെന്ന് പറഞ്ഞു. അതൊക്കെ ഇതിലും ബാധകമായിട്ടുണ്ടെന്നും’ ധര്മ്മജന് കൂട്ടിചേര്‍ത്തു.
Recent Comments