സലാറില്‍ പൃഥ്വിരാജിന്റെ കഥാപാത്രമായ വരദരാജ മന്നാറുടെ ചെറുപ്പക്കാലം അവതരിപ്പിച്ച കാര്‍ത്തികേയ ദേവ എമ്പുരാനില്‍ ജോയിന്‍ ചെയ്തു. കാര്‍ത്തികേയ തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ സിനിമയില്‍ അഭിനയിക്കുന്ന വിവരം വെളിപ്പെടുത്തിയത്. ഗുജറാത്തിലാണ് എമ്പുരാന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.
എമ്പുരാനിലെ കാര്‍ത്തികേയയുടെ കഥാപാത്രത്തെക്കുറിച്ചും ചില ഊഹാപോഹങ്ങള്‍ ഉയരുന്നുണ്ട്. സയീദ് മസൂദിന്റെ ചെറുപ്പക്കാരമാകും എമ്പുരാനില്‍ കാര്‍ത്തികേയ അവതരിപ്പിക്കുകയെന്നും സൂചനയുണ്ട്.
View this post on Instagram
സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് എമ്പുരാനിലെ പുതിയ അംഗങ്ങള്‍. ആശിര്‍വാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരും ഒപ്പം രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്കയും ചേര്‍ന്നാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. മഞ്ജുവാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, സായ് കുമാര്‍, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, സച്ചിന് ഖേദേക്കര്‍ എഅനിവരും ലൂസിഫറിലെ തുടര്‍ച്ചയായി തങ്ങളുടെ വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
Recent Comments