വിവാഹത്തില്‍നിന്ന് പിന്മാറിയതിനെത്തുടര്ന്ന് വധുവിന്റെ വീടിനുനേരെ വെടിയുതിര്‍ത്ത് വരന്. സംഭവത്തില്‍ കോട്ടയ്ക്കല്‍ സ്വദേശിയായ അബു താഹിര്‍ പൊലീസ് പിടിയിലായി. മലപ്പുറം കോട്ടയ്ക്കല്‍ അരിച്ചോളില്‍ ഇന്നലെ (ചൊവ്വാഴ്ച്ച) രാത്രിയിലാണ് സംഭവം.
വീടിനു സമീപത്തെത്തിയ അബു എയര്‍ഗണ്‍ ഉപയോഗിച്ച് മൂന്ന് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് സാക്ഷികള്‍ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിവെയ്പ്പില്‍ വീടിന്റെ ജനലുകള്‍ തകര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് അബു താഹിറിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിക്കുകയായിരുന്നു. പ്രതിയുടെ പെരുമാറ്റത്തിലുള്ള പ്രശ്നം കാരണം നിക്കാഹിന് ശേഷം വധു പിന്മാറിയതെന്നാണ് വിവരം. അബു താഹിര്‍ കോട്ടയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലാണ്.
Recent Comments