നടന് സിദ്ധിക്കിന്റെ മകന് റാഷിന് അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 37 വയസ്സായിരുന്നു എഴുന്നേല്ക്കാന് വൈകിയതിനെത്തുടര്‍ന്ന് മുട്ടി വിളിക്കുമ്പോള്‍ ബോധരഹിതനായി കിടക്കുകയായിരുന്നു. ഉടന്‍തന്നെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ എത്തിച്ചു. ഹോസ്പിറ്റലില്‍ എത്തുംമുമ്പേ മരണപ്പെടുകയായിരുന്നു. ഖബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക് പടമുകള്‍ ജുമാ മസ്ജിദില്‍ വച്ച് നടക്കും.
സിദ്ധിക്കിന്റെ മൂന്ന് മക്കളില്‍ മൂത്ത മകനാണ് സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്. നടന് കൂടിയായ ഷഹീന് സഹോദരനും റഷീന് സഹോദരിയുമാണ്.
ഭൗതിക ശരീരം അല്‍പ്പ സമയത്തിനുള്ളില്‍ പടമുകളിലുള്ള സിദ്ധിക്കിന്റെ വീട്ടിലേയ്ക്ക് കൊണ്ടുവരും.
Recent Comments